മലപ്പുറം: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ മൂന്ന് മലയാളികളടക്കം നിരവധി ഇന്ത്യാക്കാര്‍ തടങ്കലിൽ. വണ്ടൂര്‍, ഗുരുവായൂര്‍, കാസര്‍കോട് സ്വദേശികളാണ് ബ്രിട്ടന്‍റെ തടങ്കലില്‍ ഉള്ളത്. വണ്ടൂര്‍ സ്വദേശി അജ്മൽ കുടുംബാംഗങ്ങളുമായി ബന്ധപെട്ട് വിവരങ്ങള്‍ കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇറാന്‍ കപ്പലില്‍ മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാർ ബ്രിട്ടന്‍റെ തടങ്കലില്‍ - ഇറാന്‍ കപ്പലില്‍
ജൂലൈ നാലിന് സ്‌പെയിന്‍ തീരത്ത് വച്ചാണ് സിറിയിലേക് പോവുകയായിരുന്ന ഇറാന്‍ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ റോയല്‍ നേവി ഫോഴ്‌സ് പിടിച്ചെടുത്തത്
ജൂലൈ നാലിന് സ്‌പെയിന്‍ തീരത്ത് വച്ചാണ് സിറിയിലേക് പോവുകയായിരുന്ന ഇറാന്‍ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ റോയല്‍ നേവി ഫോഴ്‌സ് പിടിച്ചെടുത്തത്. ബ്രിട്ടന്‍റെ കസ്റ്റഡിയിലുള്ള ഈ കപ്പലില്‍ മൂന്ന് മലയാളികളടക്കം 24 ഇന്ത്യാക്കാരാണ് അകപ്പെട്ടത്. അജ്മലിന് പുറമെ കാസര്‍കോട് സ്വദേശി പ്രജീഷ്, ഗുരുവായൂര്‍ സ്വദേശി റിജിന്‍, എന്നിവരും കപ്പലില്‍ ഉണ്ട്.
30 ദിവസം കസ്റ്റഡിയില്‍ വെച്ചശേഷം ഇവരെ വിട്ടയക്കമെന്ന് ജിബ്രാല്‍ട്ടര്‍ കോടതി ഉത്തരവിട്ടതായാണ് വിവരം. എന്നാല്‍ ബ്രിട്ടന്‍റെ കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍ പ്രതികാര നടപടി തുടങ്ങിയതാണ് ആശങ്കകള്‍ക്ക് ഇടയാക്കുന്നത്. ഇവരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.