മലപ്പുറം: വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരനെ തെരുവു നായ ആക്രമിച്ചു. വണ്ടൂർ സ്വദേശി മണലിമ്മൽ പ്രസാദിൻ്റെ മകന്‍ പ്രബിത്തിനെയാണ് നായ ആക്രമിച്ചത്. മണലിമ്മൽപ്പാടം ബസ് സ്‌റ്റാന്‍റിന് പിന്നിലുള്ള കോളനിയിലാണ് പ്രസാദും കുടുംബവും താമസിക്കുന്നത്. വീടിനു സമീപത്ത് വച്ചാണ് പ്രബിത്തിനെ നായ ആക്രമിച്ചത്. നെഞ്ചിലും കയ്യിലും കടിയേറ്റ പ്രബിത്തിനെ ആദ്യം വണ്ടൂർ താലൂക്കാശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് കുത്തിവയ്‌പ്പെടുത്തു.
വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു - malappuram
വീടിനു സമീപത്ത് വച്ചാണ് പ്രബിത്തിനെ നായ ആക്രമിച്ചത്.

വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവു നായ ആക്രമിച്ചു
വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു
വണ്ടൂരിലും പരിസരങ്ങളിലും തെരുവ് നായ, പന്നി എന്നിവയുടെ ശല്യം കൂടുതലാണ്. ഇക്കാര്യം ഗ്രാമസഭയിൽ അറിയിച്ചതിന് പിന്നാലെയാണ് കുട്ടിയെ നായ ആക്രമിച്ചത്. അധികൃതർ ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Feb 20, 2021, 10:47 AM IST