തെരഞ്ഞടുപ്പിനിടെ ബൂത്ത് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു - മലപ്പുറം
പള്ളിക്കൽ നെടുങ്ങോട്ട്മാട് അസൈൻ സാദിഖാണ് മരിച്ചത്. 33 വയസായിരുന്നു. സ്വതന്ത്ര സ്ഥാനാർഥി ബഷീർ കണ്ണനാരിയുടെ ബൂത്ത് ഏജന്‍റായിരുന്നു
മലപ്പുറം: പള്ളിക്കൽ പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ബൂത്ത് ഏജന്‍റായി പ്രവർത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളിക്കൽ നെടുങ്ങോട്ട്മാട് അസൈൻ സാദിഖാണ് മരിച്ചത്. 33 വയസായിരുന്നു. പള്ളിക്കല് പഞ്ചായത്തിലെ 19-ാം വാർഡിൽ ചെനക്കൽ കോ-ഓപ്പറേറ്റീവ് കോളജിൽ ബൂത്ത് ഏജന്‍റായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട സാദിഖിനെ കോഴിക്കോട് സ്വാകര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴി മധ്യേ മരണപ്പെടുകയായിരുന്നു. വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ബഷീർ കണ്ണനാരിയുടെ ബൂത്ത് ഏജന്‍റായിരുന്നു.