കേരളം

kerala

ETV Bharat / state

ലഡാക്കിലെ വാഹനാപകടത്തിൽ മരിച്ച സൈനികന്‍റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു - ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്‍റെ പൊതുദർശനം

ആംബുലൻസിൽ വിലാപയാത്രയായാണ് സൈനികന്‍റെ ഭൗതിക ശരീരം സ്വദേശമായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയത്.

ലഡാക്കിൽ മരിച്ച സൈനികന്‍റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു  ലഡാക്കിൽ മരിച്ച സൈനികൻ  ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ സൈനികന്‍റെ ശരീരം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു  വാഹനാപകടത്തിൽ മരണമടഞ്ഞ സൈനികന്‍റെ ശരീരം നാട്ടിലെത്തിച്ചു  വാഹനാപകടത്തിൽ മരിച്ച സൈനികന്‍റെ ഭൗതിക ശരീരം മലപ്പുറത്തെത്തിച്ചു  body of soldier muhammed shaijal recieved in malappuram  soldier muhammed shaijal  ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്‍റെ പൊതുദർശനം  ladakh accident
ലഡാക്കിലെ വാഹനാപകടത്തിൽ മരിച്ച സൈനീകന്‍റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു

By

Published : May 29, 2022, 12:55 PM IST

Updated : May 29, 2022, 1:04 PM IST

മലപ്പുറം: ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്‍റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു. ഇന്ന് (29.05.2022) രാവിലെ 10.10ന് എയർ ഇന്ത്യയുടെ Al- 0425 വിമാനത്തിലാണ് വിമാനത്താവളത്തിൽ എത്തിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇ ടി മുഹമ്മദ് ബഷീർ എം പി, എംഎൽഎമാരായ പി അബ്‌ദുല്‍ ഹമീദ് , കെ പി എ മജീദ്, ജില്ല കലക്‌ടർ വി ആർ പ്രേം കുമാർ, തുടങ്ങിയവർ ഭൗതിക ശരീരം ഏറ്റുവാങ്ങി.

ലഡാക്കിലെ വാഹനാപകടത്തിൽ മരിച്ച സൈനികന്‍റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു

ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ല കലക്‌ടർ, എയർപോർട്ട് അതോറിട്ടി ഡയറക്‌ടർ, സിഐഎസ്എഫ് കാമാൻഡർ, മലപ്പുറം ജില്ലാ സൈനിക കൂട്ടായ്‌മ, എൻസിസി തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്‌പ ചക്രം സമർപ്പിച്ചു. 122 TA മദ്രാസ് ബറ്റാലിയനാണ് ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയിട്ടുള്ളത്. മലപ്പുറം ജില്ല സൈനീക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആംബുലൻസിൽ വിലാപയാത്രയായാണ് സൈനികന്‍റെ ഭൗതിക ശരീരം സ്വദേശമായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയത്.

ഇന്ന്(29.05.2022) 11 മണിക്ക് തിരൂരങ്ങാടി യതീം ഖാനയിലും (പിഎസ്എംഒ കോളേജ് ക്യാമ്പസ്‌ ), ഉച്ചക്ക് ഒന്നിന് സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലും പൊതുദർശനത്തിന് വെക്കും. വൈകീട്ട് മൂന്നിന് അങ്ങാടി മുഹയദീൻ ജുമാഅത്ത് പള്ളിയിലാണ് സംസ്‍കാരം.

മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജല്‍. 20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്‌മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപകടം.

26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴി വാഹനം നദിയിലേക്ക് തെന്നിയാണ് അപകടമുണ്ടായത്. ഷൈജലിന്‍റെ ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചു. തുടര്‍ന്ന് മാതാവ് സുഹറയുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് ഷൈജലും സഹോദരങ്ങളായ ഹനീഫയും സലീനയും വളര്‍ന്നത്. പഠനത്തില്‍ മിടുക്കനായ ഷൈജല്‍ നാട്ടിലെ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

ഭാര്യ റഹ്‌മത്ത്, മക്കള്‍ ഫാത്തിമ സന്‍ഹ (11), തന്‍സില്‍(8), ഫാത്തിമ മഹസ(2) എന്നിവരാണ്

Also read: ലഡാക്കിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികന്‍റെ മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും

Last Updated : May 29, 2022, 1:04 PM IST

ABOUT THE AUTHOR

...view details