കേരളം

kerala

ETV Bharat / state

പല്ലനയില്‍ തുടങ്ങി താനൂരിലെത്തിയ ബോട്ട് ദുരന്തങ്ങൾ; അനാസ്ഥ കണ്ണീരാകുമ്പോൾ - തേക്കടി ദുരന്തം

പല്ലനയാറ്റിലെ അപകടം മുതൽ കേരളത്തിനെ കണ്ണീരിലാഴ്‌ത്തിയ ബോട്ടപകടങ്ങൾ നിരവധി. എത്ര അപകടങ്ങൾ വന്നാലും വാർത്ത പ്രാധാന്യം നഷ്‌ടപ്പെടുന്നതോടെ നമ്മുടെ ജാഗ്രതയും നശിക്കുകയാണ് ചെയ്യുന്നത്

boat accidents in kerala  Boat accidents from Pallana to Tanur  Tanur boat disaster death toll exceeds 22  താനൂർ ബോട്ട് ദുരന്തം  ആകെ മരണം 22 കടന്നു  എൻഡിആർഎഫ് സംഘം തിരച്ചിൽ തുടങ്ങി  ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങി  ബോട്ടിൽ നാൽപതിലധികം പേരുണ്ടായിരുന്നു  പൂരപ്പുഴയിൽ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ട്  Tanur boat accident  വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞു  താനൂർ ബോട്ടപകടം പിണറായി വിജയൻ ഇന്നെത്തും  വിനോദ സഞ്ചാര ബോട്ട് മുങ്ങി  ബോട്ട് ദുരന്തങ്ങൾ  തട്ടേക്കാട് ദുരന്തം  തേക്കടി ദുരന്തം  പല്ലനയാറ്റിലെ ദുരന്തം
ബോട്ട് ദുരന്തങ്ങൾ

By

Published : May 8, 2023, 9:07 AM IST

Updated : May 8, 2023, 2:24 PM IST

മലപ്പുറം:താനൂരിലെ ബോട്ടപകടം കേരളം കാണുന്ന ഏറ്റവും ഒടുക്കത്തെ ബോട്ടപകടം മാത്രമാണ്. കേരളത്തില്‍ ബോട്ട് ദുരന്തങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഓരോ ബോട്ട് അപകടത്തിന് ശേഷവും സർക്കാർ നിർദേശങ്ങളും മാനദണ്ഡങ്ങളും കർശനമാക്കും പരിശോധന നടത്തും. പക്ഷേ അധികൃതരുടെ അനാസ്ഥയില്‍ ബോട്ട് ദുരന്തങ്ങളില്‍ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുകയാണ്.

പല്ലനയാറ്റിലെ ദുരന്തം: 1924 ജനുവരി 24ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട ബോട്ട് രാത്രി 10.30ന് പല്ലന നദിയില്‍ അപകടത്തില്‍ പെട്ടപ്പോൾ കേരളത്തിന്‍റെ പ്രിയപ്പെട്ട മഹാകവി കുമാരനാശാൻ അടക്കം 23 പേരാണ് മരിച്ചത്. 95 പേർക്ക് കയറാവുന്ന ബോട്ടില്‍ 150തിലധികം ആളുകൾ കയറിയതാണ് അപകട കാരണമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ചെങ്ങണ്ട ബോട്ട് ദുരന്തം: 1952 ഏപ്രില്‍ 20ന് ചേര്‍ത്തല നിന്നു വൈക്കത്തേക്കു പോയ കനകം എന്ന ബോട്ട് വേമ്പനാട് കായലില്‍ ചെങ്ങണ്ടയ്ക്കു സമീപം മറിഞ്ഞ് 19 പേര്‍ മരിച്ചു.

കണ്ണമാലി ദുരന്തം: കൊച്ചിയിലെ കണ്ണമാലിയിൽ 1980ൽ പള്ളിയിലെ തീർഥാടകരുമായി പോയ കടത്തുവള്ളം മുങ്ങി 29 പേർ മരിച്ചു.

കുമരകം ബോട്ടപകടം:2002 ജൂലൈ 27നാണ് കുമരകത്ത് രാവിലെ 6.10 ന് വേമ്പനാട് കായലിൽ കേരളത്തെ സങ്കടത്തിലാഴ്‌ത്തി ബോട്ടപകടം ഉണ്ടായത്. അപകടത്തിൽ അന്ന് മരിച്ചത് 29 പേരാണ്. ജലഗതാഗത വകുപ്പിന്‍റെ എ 53 നമ്പർ എന്ന ബോട്ടായിരുന്നു അപകടത്തിൽ പെട്ടത്.

തട്ടേക്കാട് ദുരന്തം: കേരളത്തെ ഞെട്ടിച്ച ബോട്ട് അപകടമായിരുന്നു തട്ടേക്കാട് പക്ഷിസങ്കേതത്തിലുണ്ടായത്. 2007 ഫെബ്രുവരി 20ന് ഉണ്ടായ അപകടത്തില്‍ സ്‌കൂൾ കുട്ടികളടക്കം 18 പേരാണ് മരിച്ചത്. ഇവിടെയും ബോട്ടിന്‍റെ ശേഷിക്കപ്പുറം അധികം ആളുകളെ ബോട്ടില്‍ കയറ്റിയതാണ് അപകടകാരണമെന്ന് അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. ഇതേ തുടർന്ന് ഉൾനാടൻ ജലഗതാഗതം സംബന്ധിച്ച് സമഗ്ര നിയമനിർമാണത്തിന് ശുപാർശ ചെയ്‌തുകൊണ്ട് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

തേക്കടി ദുരന്തം: കേരളം വിറങ്ങലിച്ച തേക്കടി ബോട്ട് അപകടമുണ്ടായത് 2009 സെപ്‌റ്റംബർ 30നാണ്. തേക്കടി തടാകത്തില്‍ ബോട്ട് മറിഞ്ഞ് 45 പേരാണ് അന്ന് മരിച്ചത്. ബോട്ടിന്‍റെ അശാസ്ത്രീയ നിർമാണവും കൂടുതല്‍ ആളുകളെ കയറ്റിയതുമാണ് അന്ന് അപകടത്തിന് കാരണമായത്. വൈകുന്നേരം നാല് മണിയോടെ തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 76 യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റർ അകലെ മണക്കാവല എന്ന പ്രദേശത്തു വച്ചാണ്‌ മറിഞ്ഞത്.

ഈ അപകടങ്ങളിലെല്ലാം വീഴ്‌ചകൾ കണ്ടെത്തിയെങ്കിലും ശക്തമായ നടപടി ഉണ്ടായില്ല. അപകടങ്ങളുടെ വാർത്ത പ്രാധാന്യം തീരുന്നതോടെ നിയമങ്ങളിൽ അലംഭാവം വീണ്ടും തുടരും. നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതിന് പുറമെ നിയമം തെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടാലും അധികൃതരുടെ അനാസ്ഥമൂലം ഒഴിവാക്കാനാവുന്ന അപകടങ്ങൾ പോലും കേരളത്തിൽ ആവർത്തിക്കപ്പെടുന്നു. താനൂരിൽ ഉണ്ടായ അപകടം ഇതിന് മുമ്പ് നടന്ന അപകടങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.

താനൂരിൽ മുങ്ങിയ അറ്റ്ലാന്‍റിക് ബോട്ട് ആളുകളെ അധികമായി കയറ്റുന്നു എന്ന പരാതിയിൽ ഇതിന് മുമ്പ് പൊലീസ് പിടിയിൽ ആയിരുന്നു. ഈ കഴിഞ്ഞ പെരുന്നാളിന് ഉൾപ്പെടെ പൊലീസ് താക്കീത് നൽകിയിരുന്നു. നിലവിൽ ഈ ബോട്ടിന് ഫിറ്റ്നസ് ഉൾപ്പെടെ എങ്ങനെ ലഭിച്ചു എന്ന അന്വേഷണത്തിലാണ് പൊലീസ്. കേവലം ഓരോ അപകടത്തിന് ശേഷവും വീഴ്‌ചകൾ പരിശോധിക്കുമെന്ന ഉറപ്പിന് അപ്പുറം കൃത്യമായ പരിശോധനകളും നിയമങ്ങളും അവ നടപ്പിലാകുന്നുണ്ടോ എന്ന സ്ഥിരമായ പരിശോധനയും നടപടികളുമാണ് ആവശ്യം.

Last Updated : May 8, 2023, 2:24 PM IST

ABOUT THE AUTHOR

...view details