മലപ്പുറം : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ടതും മലബാറിലെ ചരിത്രാ ധ്യായവുമായ പൂക്കോട്ടൂര്‍ യുദ്ധത്തിന് വ്യാഴാഴ്ച നൂറ് വയസ്.
മലബാറില്‍ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് അനിവാര്യമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാവുമ്പോഴാണ് പൂക്കോട്ടൂര്‍ യുദ്ധത്തിന്‍റെ ഓര്‍മ്മകള്‍ ഒരു നൂറ്റാണ്ട് പിന്നിടുന്നത്. 1921 ആഗസ്റ്റ് 26ന് നടന്ന രക്തരൂക്ഷിത പോരാട്ടമാണ് ഈ യുദ്ധം.
ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ തന്നെ യുദ്ധമെന്ന് വിശേഷിപ്പിച്ച ഏക പോരാട്ടമായിരുന്നു പൂക്കോട്ടൂരിലേത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്ക് വീട്ടില്‍ മുഹമ്മദ് പൂക്കോട്ടൂര്‍, ഒരു കോവിലകത്തെ തോക്കും പണവും മോഷ്ടിച്ചെന്ന് ആരോപണം ഉയര്‍ന്നു. ഇത് പിന്നീട് ജന്മി കുടിയാന്‍ തര്‍ക്കങ്ങള്‍ക്കിടയാക്കി. ഈ തര്‍ക്കം ദേശീയ പ്രക്ഷോഭത്തിലേക്ക് ഉയര്‍ന്നു.
മരിച്ചത് നാനൂറില്‍പരം മുസ്‌ലിങ്ങള്‍
1921 ഓഗസ്റ്റ് 20 ന് കണ്ണൂരില്‍ നിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തെ ഓഗസ്റ്റ് 26ന് നാടന്‍ ആയുധങ്ങളുമായി പൂക്കോട്ടൂരിലെ ഭടന്‍മാര്‍ നേരിടുകയായിരുന്നു.
പ്രത്യേക ഫോഴ്‌സ് സൂപ്രണ്ടായിരുന്ന ലങ്കാസ്റ്ററടക്കം പത്തോളം ബ്രിട്ടീഷ് സൈനികരും നാനൂറില്‍പരം മുസ്‌ലിങ്ങളുമാണ് പൂക്കോട്ടൂര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.