മലപ്പുറം: സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം നിരോധിച്ചിട്ടും പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ച് ചാലിയാര്‍ പുഴയില്‍ വാട്ടര്‍ അതോറിറ്റി തടയണ നിര്‍മിക്കുന്നതായി പരാതി. ചണചാക്കുകള്‍ ഉപയോഗിച്ചും പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത സാധനങ്ങള്‍ ഉപയോഗിച്ചും തടയണ നിര്‍മിക്കണമെന്ന നിബന്ധന ഉണ്ടെന്നിരിക്കെയാണ് വാട്ടര്‍ അതോറിറ്റിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. നിരവധി വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റി പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ചാണ് ഇവിടെ തടയണ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.
ചാലിയാറില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മാണം; പ്രതിഷേധവുമായി നാട്ടുകാര്‍ - protests
ആറായിരത്തിലേറെ പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ചാണ് തടയണ നിര്‍മാണം

ആറായിരത്തിലേറെ പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ചാണ് ചാലിയാര്‍ പുഴയില്‍ തടയണ നിര്‍മാണം. ഏകദേശം പത്ത് ലക്ഷം രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് തടയണയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. നിലവില്‍ പ്ലാസ്റ്റിക് ചാക്കിന് ബദല്‍ സംവിധാനമില്ലെന്നും അതിനാല്‍ പ്ലാസ്റ്റിക് ചാക്കുപയോഗച്ചുള്ള നിര്‍മാണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഈ കടവില്‍ തടയണ നിര്‍മിച്ചില്ലെങ്കില്‍ അമരമ്പലം പഞ്ചായത്തിലേക്കും നിലമ്പൂര്‍ നഗരസഭയിലേക്കുമുള്ള കുടിവെള്ള വിതരണം തടസപ്പെടും. എന്നാല്‍ പ്ലാസ്റ്റിക് ചാക്കുപയോഗിച്ച് തടയണ നിര്‍മിക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. ചാലിയാറില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ നിറഞ്ഞതോടെ മത്സ്യങ്ങളുടെ നിലനില്‍പ്പിനേയും ബാധിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും നടപടിയുമായി മുന്നോട്ട് പോയാല്‍ നിര്‍മാണം തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു.