മലപ്പുറം:തിരൂര്‍- ചമ്രവട്ടം റോഡിന് സമീപം ആലുങ്ങല്‍ റോഡരികില്‍ ഒരു മരപ്പണിശാലയുണ്ട്. അവിടെയെത്തിയാല്‍, കൈകോട്ടും ചിരവയും കോഴിക്കൂടും ആട്ടിന്‍കൂടും അടക്കം മരം കൊണ്ടുള്ള ഉപകരണങ്ങൾ റെഡിയാണ്. അറുപത് തികഞ്ഞ ഉണ്ണിയേട്ടൻ പണിശാലയില്‍ ഒറ്റയ്ക്കാണ്. പതിനെട്ടാം വയസില്‍ കാഴ്ച മങ്ങിത്തുടങ്ങി, മുപ്പതാം വയസില്‍ പൂർണമായും കാഴ്‌ചയില്ലാതായി. പക്ഷേ, ജീവിതം ഉൾക്കാഴ്ച മാത്രമായി മാറുമ്പോഴും ഉണ്ണിയേട്ടന്‍റെ കണക്കുകൾ കൃത്യമായിരുന്നു. കാഴ്ച നഷ്ടമായപ്പോൾ ആദ്യമൊന്ന് പതറിയെങ്കിലും പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല.
കാഴ്‌ചയല്ല, മനസാണ് ഉണ്ണിയേട്ടന്‍റെ കരുത്ത് - മലപ്പുറം കാഴ്‌ചയില്ലാത്ത
കാഴ്‌ച നഷ്‌ടമായെങ്കിലും മരപ്പണി ചെയ്‌ത് ഉപജീവനമാര്‍ഗം കണ്ടെത്തി ആലുങ്കല്‍ ഉണ്ണിയേട്ടന്‍.
ഉള്‍ക്കാഴ്‌ച കരുത്താക്കി അറുപതാം വയസിലും ഉണ്ണിയേട്ടൻ
തലമുറയായി ചെയ്‌തു വരുന്ന മരപ്പണി, ഉള്‍കാഴ്‌ചയില്‍ കണക്കുകൂട്ടി ഓരോ കോലും ഉണ്ണിയേട്ടന്‍ ആത്മവിശ്വാസത്തോടെ ചേർത്തുവെച്ചു. പ്രായത്തിന്‍റെ തളര്‍ച്ചയുണ്ടെങ്കിലും പണിമുടക്കില്ല. ആരുടേയും സഹായമില്ലാതെ മുന്നോട്ടുപോകുകയാണ്. ചിലര്‍ക്ക് ഇന്നും സംശയമാണ്... പക്ഷേ മരപ്പണിയിലെ കണക്കുകളില്‍ ഉണ്ണിയേട്ടന് സംശയമില്ല. ആരു വന്നാലും മടക്കി അയക്കില്ല. ആവശ്യമുള്ളത്, കൃത്യമായി നിർമിച്ചു കൊടുക്കും. കാഴ്‌ചയല്ല, മനസാണ് ഉണ്ണിയേട്ടന്‍റെ കരുത്ത്....
Last Updated : Dec 23, 2020, 8:04 PM IST