മലപ്പുറം :ഫിഷറീസ് ഉദ്യോഗസ്ഥരെ കണ്ട് കടന്നുകളഞ്ഞ് തോട്ട പൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘം. അഞ്ച് കിലോയോളം മീനും വലയും ഫോണും ഉദ്യോഗസ്ഥസംഘം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫിഷറീസ് സംഘത്തെ കണ്ടതും മീൻപിടിച്ചുകൊണ്ടിരുന്നവര് ഓടി രക്ഷപ്പെടുകയായിരുന്നു.
കുതിരപ്പുഴയുടെ രാമംകുത്ത് കടവില്‍ നിലമ്പൂരിലെ മത്സ്യഭവൻ ഓഫിസിലെ ജീവനക്കാരാണ് പരിശോധന നടത്തിയത്. സംഘത്തിൽ ഏഴ് പേര് ഉണ്ടായിരുന്നതായി അസി. ഓഫിസർ അബ്ദുൾ റഫീഖ് പറഞ്ഞു. ചാലിയാർ പുഴ, കുതിരപ്പുഴ എന്നിവിടങ്ങളിൽ തോട്ടപൊട്ടിച്ച് മീൻപിടിത്തം സജീവമാണ്. പരാതികളുടെ അടിസ്ഥാനത്തിൽ ഇവിടങ്ങളില്‍ നിരീക്ഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.