കേരളം

kerala

ETV Bharat / state

കേരളത്തിലെ പ്രതിഷേധങ്ങള്‍ താലിബാന്‍ മാതൃകയില്‍: കെ സുരേന്ദ്രന്‍ - bjp

കടകളടച്ചുള്ള പ്രതിഷേധം ഏത് ജനാധിപത്യത്തിലാണ് അംഗീകരിക്കാൻ കഴിയുന്നതെന്ന് കെ സുരേന്ദ്രൻ

താലിബാൻ മാതൃക  ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ  കെ സുരേന്ദ്രൻ  മലപ്പുറം  മണിശങ്കർ ഐഎഎസ്  thaliban model  k.surendran  bjp  vjp gen.secreatary
കേരളത്തിൽ താലിബാൻ മാതൃകയാണോ പിന്തുടരുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ

By

Published : Jan 16, 2020, 11:16 PM IST

Updated : Jan 16, 2020, 11:49 PM IST

മലപ്പുറം:താലിബാൻ മാതൃകയിലാണ് കേരളത്തിൽ പ്രതിഷേധങ്ങൾ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. കടകളടച്ച് പ്രതിഷേധങ്ങൾ നടത്തിയതിനെതിരെയായിരുന്നു തിരൂരിൽ കെ സുരേന്ദ്രന്‍റെ പ്രതികരണം. മണിശങ്കർ ഐഎഎസ് പാകിസ്ഥാനിൽ പോയി ഇന്ത്യ വിരുദ്ധ നീക്കം നടത്തിയ വാർത്ത കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രതിഷേധങ്ങള്‍ താലിബാന്‍ മാതൃകയില്‍: കെ സുരേന്ദ്രന്‍

വളരെ മനപൂർവമായി കേരളത്തിൽ ക്യാമ്പയിൻ നടക്കുന്നുണ്ടെന്നും കടകളടച്ചുള്ള പ്രതിഷേധം ഏത് ജനാധിപത്യത്തിലാണ് അംഗീകരിക്കാൻ കഴിയുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated : Jan 16, 2020, 11:49 PM IST

ABOUT THE AUTHOR

...view details