കേരളം

kerala

ETV Bharat / state

വിവാദം മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിന്‍റെ സൂചന : കെ.സുരേന്ദ്രൻ - കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി വിഭാഗമോ, പാണക്കാട് കുടുംബമോ അധികം വൈകാതെ ഇടതുമുന്നണിയിലേക്കുപോകുമെന്ന് കെ.സുരേന്ദ്രൻ

panakkad  BJP state president  k surendran  muslim league  kt jaleel  കെ.സുരേന്ദ്രൻ  ബിജെപി സംസ്ഥാന അധ്യക്ഷൻ  മുസ്ലിം ലീഗ്  ഇടതുമുന്നണി  കെ.ടി ജലീൽ  കുഞ്ഞാലിക്കുട്ടി  പാണക്കാട്
ഇപ്പോഴുള്ള വിവാദങ്ങൾ മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകാൻ തയാറെടുക്കുന്നതിന്‍റെ സൂചനയെന്ന് കെ.സുരേന്ദ്രൻ

By

Published : Aug 9, 2021, 7:30 PM IST

Updated : Aug 9, 2021, 8:19 PM IST

മലപ്പുറം: ഇടതുപക്ഷവും മുസ്ലിം ലീഗും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

മുസ്ലിം ലീഗിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായി ചേർന്ന് കെ.ടി ജലീലാണ് കരുനീക്കം നടത്തുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

Also Read: ആരോടും വ്യക്തി വിരോധമില്ല, എല്ലാം കലങ്ങി തെളിയും; നിലപാട് വ്യക്തമാക്കി മുഈനലി തങ്ങൾ

അധികാരമില്ലാതെ നിലനിൽപ്പില്ലെന്ന് മുസ്ലിം ലീഗിനുള്ളിൽ ചിലർക്ക് വന്ന തിരിച്ചറിവാണ് ഇപ്പോഴുള്ള സംഭവ വികാസങ്ങൾക്ക് കാരണം.

ഇപ്പോഴുള്ള വിവാദങ്ങൾ മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകാൻ തയാറെടുക്കുന്നതിന്‍റെ സൂചനയെന്ന് കെ.സുരേന്ദ്രൻ

കുഞ്ഞാലിക്കുട്ടി വിഭാഗമോ, പാണക്കാട് കുടുംബമോ അധികം വൈകാതെ ഇടതുമുന്നണിയിലേക്ക് പോകുമെന്നും കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

വർഗീയ നിലപാടുകൾക്ക് എന്നും പിന്തുണ നൽകിയ പാരമ്പര്യമാണ് ഇടതുപക്ഷത്തിന് ഉള്ളതെന്നും അത്തരം ശക്തികൾക്ക് തഴച്ചുവളരാനുള്ള വിത്ത് പിണറായി വിജയൻ കേരളത്തിൽ വിതച്ചെന്നും അദ്ദേഹം ആരോപിച്ചു.

Last Updated : Aug 9, 2021, 8:19 PM IST

ABOUT THE AUTHOR

...view details