കേരളത്തില്‍ രാഷ്ട്രീയ പരിവര്‍ത്തനം ലക്ഷ്യമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ നയിക്കുന്ന മധ്യമേഖല പരിവര്‍ത്തന യാത്രക്ക് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. ജില്ലാ അതിര്‍ത്തിയായ പുലാമന്തോളില്‍ സ്വീകരണം നല്‍കിയ ശേഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി
ബിജെപി പരിവർത്തന യാത്ര മലപ്പുറം ജില്ലയിൽ - ശോഭ സുരേന്ദ്രന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പരിവര്‍ത്തനയാത്ര.
നാല് മേഖലകളിലായി നടക്കുന്ന ബിജെപിയുടെ മധ്യമേഖല പരിവര്‍ത്തനയാത്രയാണ് മലപ്പുറം ജില്ലയില്‍ പര്യടനം തുടരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പരിവര്‍ത്തനയാത്ര. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനം.
മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറം, മഞ്ചേരി, മലപ്പുറം കുന്നുമ്മല്‍, എടവണ്ണപ്പാറ തുടങ്ങിയ മേഖലകളില്‍ സ്വീകരണം നല്‍കി. ഞായറാഴ്ച പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം തുടങ്ങിയ ഭാഗങ്ങളിലും സ്വീകരണം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നയിക്കുന്ന ഉത്തര മേഖല പരിവര്‍ത്തനയാത്രയും ഞായറാഴ്ച മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.