കേരളം

kerala

ETV Bharat / state

പക്ഷിപ്പനി പ്രതിരോധം; ഉന്നതോദ്യോഗസ്ഥർ മലപ്പുറത്ത് - Bird flu news

പക്ഷികളെ കൊന്നൊടുക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളെ സഹായിക്കുന്ന നഗരസഭ ജീവനക്കാർക്ക് സംഘം പരിശീലനം നൽകി

പക്ഷിപ്പനി വാർത്ത ആർആർടി വാർത്ത Bird flu news rrt news
പക്ഷിപ്പനി പ്രതിരോധം

By

Published : Mar 14, 2020, 4:33 AM IST

മലപ്പുറം: പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലും സന്ദർശനം നടത്തി. പരപ്പനങ്ങാടി നഗരസഭയിലെത്തിയ ഉദ്യോഗസ്ഥർ ചെയർപേഴ്‌സണ്‍ വി വി ജമീല ടീച്ചറുമായും സെക്രട്ടറി ജയകുമാറുമായും കൗൺസിലർമാരുമായും കൂടിയാലോചന നടത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ പരിധിയിലെ നഗരസഭ ഡിവിഷനുകൾ ഏതൊക്കെയാണെന്നത് സംബന്ധിച്ച് വ്യക്ത വരുത്തി. തുടർന്ന് കോഴികളെയും വളർത്തു പക്ഷികളെയും കൊന്നൊടുക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളെ സഹായിക്കുന്ന നഗരസഭ ജീവനക്കാർക്ക് പരിശീലനം നൽകി.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ പരിധിയിലെ നഗരസഭ ഡിവിഷനുകൾ ഏതൊക്കെയാണെന്നത് സംബന്ധിച്ച് സംഘം വ്യക്ത വരുത്തി.

തിരൂരങ്ങാടിയിലെ വെറ്ററിനറി ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമില്‍ സംഘം സന്ദർശനം നടത്തി. തിരൂരങ്ങാടി നഗരസഭാ ജീവനക്കാർക്കും സംഘം പരിശീലനം നല്‍കി. സ്വയം സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യങ്ങളിൽ ഉൾപ്പെടെയായിരുന്നു പരിശീലനം. തിരുവനന്തപുരം പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. എസ് നന്ദകുമാർ, വെറ്ററിനറി സർജൻ ഡോ. ജി എസ് അജിത്ത് കുമാർ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.അയ്യൂബ്, റാപ്പിഡ് റെസ്പോൺസ് ടീം ലീഡർ ഡോ. ഹാറൂൺ, സപ്പോർട്ടിംഗ് ടീം അംഗങ്ങളായ വെറ്ററിനറി സർജൻ ഡോ. എം എസ് ഗ്രേസ്, ഡോ.പി ശ്യാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ ഇരു നഗരസഭാ പരിധിയിലെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പു വരുത്തിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

ABOUT THE AUTHOR

...view details