മലപ്പുറം: പക്ഷിപ്പനി കണ്ടെത്തിയ മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്കലില്‍ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും വളർത്തു പക്ഷികളെയും കൊന്നു തുടങ്ങി. 6 അംഗങ്ങളുള്ള ഒമ്പത് സംഘമായാണ് പക്ഷികളെ കൊല്ലുന്നത്. ഇവയെ നഗരസഭ കണ്ടെത്തിയ പ്രത്യേക സ്ഥലത്ത് പിന്നീട് സംസ്‌കരിക്കും. മൂന്നു ദിവസം കൊണ്ട് പക്ഷികളെ കൊന്നൊടുക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതി. പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങൽ നിന്നുള്ള ഒരു കിലോമീറ്റർ പരിധിയുള്ള കോഴികളും താറാവുകളും മറ്റു പക്ഷികളെയാണ് കൊന്നൊടുക്കുന്നത്.
പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നു തുടങ്ങി - കോഴികളെയും വളര്‍ത്തു പക്ഷികളെയും ശനിയാഴ്‌ച മുതല്‍ കൊന്നു തുടങ്ങും
പക്ഷികളെ കൊന്നൊടുക്കിയതിന് ശേഷമുള്ള മൂന്ന് ദിവസം ശുചീകരണം നടത്തും. തുടര്‍ നടപടികള്‍ മൂന്നു മാസം നീണ്ടു നില്‍ക്കും.
പക്ഷിപ്പനി പ്രതിരോധം; കോഴികളെയും വളര്‍ത്തു പക്ഷികളെയും ശനിയാഴ്‌ച മുതല്‍ കൊന്നു തുടങ്ങും
വളർത്തുമൃഗങ്ങളെ കൊല്ലുന്ന നടപടി വിഷമകരമാണെങ്കിലും പനി പടരാതിരിക്കാനായി മുൻകരുതൽ എന്ന നിലയിൽ സഹകരിക്കുമെന്ന് ഉടമകള്‍ പറഞ്ഞു. കൂടാതെ കോഴികളുടേത് ഉള്‍പ്പെടെയുള്ള കൂടുകള്‍, തീറ്റ പാത്രങ്ങള്‍, മുട്ടകള്‍ എല്ലാം പൂര്‍ണമായും നശിപ്പിക്കും. നിശ്ചയിച്ച ഒരു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചാം ദിവസം വീണ്ടും പരിശോധന നടത്തും. പ്രതിരോധ നടപടികളുടെ ഭാഗമായി പരപ്പനങ്ങാടി - തിരൂരങ്ങാടി നഗരസഭ പരിധികളിലെ കോഴി ഇറച്ചി വില്‍ക്കുന്ന കടകളുടെ ലൈസന്‍സും താല്‍കാലികമായി റദ്ദാക്കിയിട്ടുണ്ട്.
Last Updated : Mar 14, 2020, 12:40 PM IST