കേരളം

kerala

ETV Bharat / state

ബൈക്ക് മോഷ്‌ടിച്ച പ്രതി പിടിയിൽ - മലപ്പുറം

കഴിഞ്ഞ 18-ാം തിയതിയാണ്‌ വണ്ടൂർ സുപ്രിയ മെഡിക്കൽസ് ഉടമ എറിയാട് സ്വദേശി കല്ലിങ്ങൽ റഹ്മത്തുള്ളയുടെ ഹീറോ ഹോണ്ട ബൈക്ക്‌ മോഷണം പോയത്

bike was stolen  accuesed arrested  ബൈക്ക് മോഷ്‌ടിച്ചു  പ്രതി പിടിയിൽ  മലപ്പുറം  malappuram
നിർത്തിയിട്ട ബൈക്ക് മോഷ്‌ടിച്ചു; പ്രതി പിടിയിൽ

By

Published : Mar 1, 2021, 10:34 PM IST

മലപ്പുറം:വണ്ടൂരിൽ കടയ്ക്ക് മുൻപിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച സoഭവത്തിൽ പ്രതി പിടിയിൽ. പൂക്കോട്ടുംപാടം പൊട്ടിക്കല്ല് കുണ്ടും തൊടിക ഫൈസലാണ് പിടിയിലായത്. കഴിഞ്ഞ 18-ാം തിയതിയാണ്‌ വണ്ടൂർ സുപ്രിയ മെഡിക്കൽസ് ഉടമ എറിയാട് സ്വദേശി കല്ലിങ്ങൽ റഹ്മത്തുള്ളയുടെ ഹീറോ ഹോണ്ട ബൈക്ക്‌ മോഷണം പോയത്‌. മൊബൈലിൽ സംസാരിച്ച്‌ വരുന്നതായി ഭാവിച്ച്‌ മോഷ്ടാവ്‌ ബൈക്കുമായി പോകുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫൈസൽ വാഹനം കൈവശം വച്ച് ഉപയോഗിച്ച്‌ വരികയായിരുന്നു. വണ്ടൂർ ടൗണിൽ വെച്ചാണ് പിടികൂടിയത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details