മലപ്പുറം: വിലകൂടിയ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന യുവാവ് തിരൂരില്‍ പിടിയില്‍. കൂട്ടായി വാടിക്കല്‍ മൊയ്തീന്‍റെ പുരക്കല്‍ മുക്താറിനെയാണ് (19) തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍, എസ്‌ഐ ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയില്‍ രേഖകളില്ലാതെ മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നുവെന്ന് തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌ക്കറിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുക്താര്‍ പിടിയിലാകുന്നത്.
ബൈക്ക് മോഷണ സംഘത്തിലെ പ്രധാനി പിടിയില്‍ - team-leader
തീരദേശ മേഖലയില്‍ രേഖകളില്ലാതെ മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നെന്ന രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്
ബൈക്ക് മോഷണ സംഘത്തിലെ പ്രധാനി പിടിയില്‍
കേസിലുള്‍പ്പെട്ട മുഴുവന്‍ ബൈക്കുകളും പൊലീസ് കണ്ടെത്തി. മോഷണ സംഘത്തില്‍ കൂടുതല്‍ ആളുകൾ ഉള്ളതായി പൊലീസിനോട് മുക്താർ സമ്മതിച്ചിട്ടുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. അന്വേഷണ സംഘത്തില്‍ അഡീഷണല്‍ എസ്‌ഐ ജഗദീഷ്, എഎസ്‌ഐ പ്രമോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ജയപ്രകാശ്, രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാബു, അഭിമന്യു, സജി അലോഷ്യസ്, പങ്കജ് എന്നിവരാണ് ഉണ്ടായിരുന്നത്.
Last Updated : Jun 12, 2019, 1:30 AM IST