കേരളം

kerala

ETV Bharat / state

തിരൂരില്‍ ബൈക്ക് ബസിനടിയില്‍പെട്ടു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു - തിരൂരില്‍ ബൈക്ക് ബസിനടിയില്‍പ്പെട്ട് അപകടം: രണ്ട് പേര്‍ മരിച്ചു

കുറ്റ്യാടി സിറാജുൽ ഹുദാ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്

അപകടം

By

Published : Sep 4, 2019, 6:13 PM IST

മലപ്പുറം: തിരൂര്‍ മംഗലം അങ്ങാടിയില്‍ ബൈക്ക് ബസിനടിയിൽപെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് വെണ്ണക്കോട് സ്വദേശി മുഹമ്മദ് ഹനാൻ, വയനാട് വെള്ളമുണ്ട സ്വദേശി അബ്‌ദുല്ല എന്നിവരാണ് മരിച്ചത്. ഇരുവരും കുറ്റ്യാടി സിറാജുൽ ഹുദാ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ്. പഠനപ്രവർത്തനത്തിന്‍റെ ഭാഗമായുള്ള സർവേക്കായി കൂട്ടായിയിലെ സ്കൂളിലെത്തി മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പുറത്തൂർ ഭാഗത്തേക്ക് പോകുന്ന ബസിൽ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് തെറിച്ച് വീണ ഇരുവരുടെയും ദേഹത്ത് ബസിന്‍റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരണപ്പെട്ടു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details