മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 93 ലക്ഷം രൂപയുടെ 4.1 കിലോ സ്വർണമാണ് കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്. നാല് യാത്രക്കാരിൽ നിന്നായിട്ടാണ് സ്വർണം പിടിച്ചെടുത്തത്.
ALSO READ:കൊവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 മുതല്‍; അപേക്ഷിക്കേണ്ടത് എങ്ങനെ?
സംഭവത്തില്‍ മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും അറസ്റ്റിലായി. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ വേങ്ങര സ്വദേശിയിൽ നിന്ന് 999 ഗ്രാം സ്വർമാണ് പിടികൂടിയത്. ഇവയ്‌ക്ക് 47 ലക്ഷം മൂല്യമാണുള്ളത്.
ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം തേലക്കാട് സ്വദേശിയിൽ നിന്ന് 56 ലക്ഷം മൂല്യമുള്ള 1.2 കിലോ സ്വർണവും, ജിദ്ദയിൽ നിന്നെത്തിയ കണ്ണമംഗലം സ്വദേശിയിൽ നിന്ന് 56 ലക്ഷം മൂല്യമുള്ള 1.2 കിലോ സ്വർണവുമാണ് പിടിച്ചെടുത്തത്. പുറമെ, ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിയിൽ നിന്ന് 34 ലക്ഷം രൂപയുടെ 808 ഗ്രാം സ്വർണവും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.