കേരളം

kerala

ETV Bharat / state

ഭാരതപ്പുഴ തടയണ നിർമ്മാണം: പ്രഖ്യാപനങ്ങളിൽ മുങ്ങി നിവാസികൾ - bharathpuzha

തടയണകൾ നിർമ്മിക്കുമെന്ന അധികാരികളുടെ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് പുഴയോര നിവാസികൾ.

ഭാരതപ്പുഴ തടയണ നിർമ്മാണം

By

Published : May 11, 2019, 4:25 PM IST

Updated : May 11, 2019, 6:19 PM IST

മലപ്പുറം:ഭാരതപ്പുഴയിലെ ജലസംഭരണത്തിന് തടയണകൾ നിർമ്മിക്കുമെന്ന അധികാരികളുടെ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് പുഴയോര നിവാസികൾ. ആറ് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന ഡാനിഡാ ജലവിതരണ പദ്ധതിയടക്കം വേനൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ്. എന്നാലും ഒരു തടയണയെങ്കിലും ഭാരതപ്പുഴയിൽ നടപ്പാക്കുമെന്ന് പ്രതീക്ഷയിലാണ് പ്രദേശവാസികൾ. എല്ലാ വേനലിലും പുഴയോരം അഭിമുഖീകരിക്കുന്ന ജലക്ഷാമം പരാതിയുമായി അധികാരികളുടെ മുന്നിൽ എത്തുമ്പോൾ തിരിച്ചു കിട്ടുന്നത് പ്രഖ്യാപനങ്ങൾ മാത്രമാണ്. വേനൽ കടുത്തതോടെ ഈ വർഷം കിണറുകളടക്കം വറ്റി. വേനൽമഴ ലഭിക്കാത്തത് ഡാനിഡാ കുടിവെള്ള പദ്ധതി കിണറിലേക്ക് വെള്ളം എത്തിക്കാൻ പുഴയിൽ ലക്ഷങ്ങൾ ചെലവിട്ട് ചാലുകൾ തീർക്കുന്ന അവസ്ഥയിലാണ്.

ഭാരതപ്പുഴ തടയണ നിർമ്മാണം: പ്രഖ്യാപനങ്ങളിൽ മുങ്ങി നിവാസികൾ

പാലത്തിന് താഴെ സ്ഥിരം തടയണ നിർമ്മിച്ചാൽ ഡാനിഡാ കുടിവെള്ള പദ്ധതി കിണർ പ്രദേശത്ത് ജലം സംഭരിക്കാമെന്ന് കെ ടി ജലീൽ മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നടപ്പായില്ല. ഈ വർഷവും നാല് ലക്ഷം രൂപ മുടക്കിയാണ് ഡാനിഡാ കുടിവെള്ള പദ്ധതി പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്നത്.

Last Updated : May 11, 2019, 6:19 PM IST

ABOUT THE AUTHOR

...view details