മലപ്പുറം:കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് മദ്യവിൽപ്പന നടത്താൻ ഏർപ്പെടുത്തിയ ബെവ് ക്യൂ ആപ്പ് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായി ബിവറേജസ് കോർപ്പറേഷൻ. കോടികളുടെ നഷ്ടമാണ് ബിവറേജ് കോർപ്പറേഷൻ മദ്യ വിൽപനയിൽ ഉണ്ടായത്. കോർപ്പറേഷനിലെ ഇന്നലത്തെ വിറ്റുവരവ് 17 കോടി രൂപ മാത്രമാണ്. മാർച്ച് 28 ന് ഇരുപത്തി രണ്ടര കോടിയുടെ മദ്യം വിറ്റ് കോർപ്പറേഷൻ ഇന്നലെ പ്രതീക്ഷിച്ചത് റെക്കോർഡ് വിൽപ്പന ആയിരുന്നു. ബെവ് ക്യൂവിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൻ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് മദ്യ വിൽപ്പന നടത്തുന്നത്.
ബെവ് ക്യൂവിൽ ആപ്പിലായി ബിവറേജസ് കോർപ്പറേഷൻ
ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റ്കളിലും ബാറുകളിലും മദ്യം വിതരണം നടക്കുന്നുണ്ട്. ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ബിവറേജസ് കോർപ്പറേഷനെകാൾ കൂടുതൽ ടോക്കൺ ലഭിക്കുന്നത് ബാറുകളിലാണ്.
ബfവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റ്കളിലും ബാറുകളിലും മദ്യം വിതരണം നടക്കുന്നുണ്ട്. ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ബിവറേജസ് കോർപ്പറേഷനെകാൾ കൂടുതൽ ടോക്കൺ ലഭിക്കുന്നത് ബാറുകളിൽ ആണ്. ദിവസവും രണ്ടര ലക്ഷം ടോക്കണുകൾ വിതരണം ചെയ്യുന്നു എന്നാണ് ബെവ് ക്യൂ പറയുന്നത്. ഇതിൽ ഇന്നലെ ബിവറേജസ് കോർപ്പറേഷന് ലഭിച്ചത് 49000 ടോക്കൺ മാത്രമാണ്. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ ബാറുകൾക്ക് മുന്നിൽ നീണ്ട ക്യൂ ദൃശ്യമാണ്. ഇതിനെതിരെ ബിവറേജസ് കോർപറേഷൻ തന്നെ രംഗത്തെത്തി.
കോർപ്പറേഷൻ എംഡി സ്പർജൻകുമാർ സ്റ്റാർട്ട് അപ്പ് മിഷനോടും ആപ്പ് തയാറാക്കിയ ഫെയർ കോഡ് കമ്പനിയോടും വിശദീകരണം തേടി. പിൻ കോഡ് ഉപയോഗിച്ച് ടോക്കൺ ബുക്ക് ചെയ്യുമ്പോൾ ആദ്യം ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് കൾക്കും അതിനുശേഷം ബാറുകൾക്കും പരിഗണന നൽകും എന്നാണ് ഫെയർകോഡ് പറഞ്ഞിരുന്നത്. എന്നാൽ ഇത് നടപ്പിലായില്ല എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.