കേരളം

kerala

ETV Bharat / state

ബൈത്തുകള്‍ പെയ്‌തിറങ്ങിയ കുട്ടികളുടെ ദഫ്‌മുട്ട് - പ്രവാചകൻ മുഹമ്മദ് നബി

നബിദിന റാലിയില്‍ ആകര്‍ഷകമായി കുട്ടികളുടെ ദഫ്‌മുട്ട്

നബിദിനാഘോഷത്തിൽ വിശ്വാസികൾ; ഘോഷയാത്രയും ദഫ് പ്രദർശനവുമായി നാടെങ്ങും ആവേശത്തിൽ

By

Published : Nov 10, 2019, 5:28 PM IST

Updated : Nov 10, 2019, 8:17 PM IST

മലപ്പുറം:നബിദിന ഘോഷയാത്രയും ദഫ് മുട്ടുമായി വിവിധയിടങ്ങളില്‍ വിശ്വാസികള്‍ ആഘോഷം സംഘടിപ്പിച്ചു. ആഘോഷ റാലിയിൽ മദ്രസ വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്തു.

ബൈത്തുകള്‍ പെയ്‌തിറങ്ങിയ കുട്ടികളുടെ ദഫ്‌മുട്ട്

പള്ളി മദ്രസകൾ കേന്ദ്രീകരിച്ച് നൂറുകണക്കിനാളുകളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. കുട്ടികളുടെ ദഫ്‌മുട്ടായിരുന്നു പ്രധാന ആകര്‍ഷണം. വിവിധ കലാപരിപാടികളും നടത്തി. ഘോഷയാത്ര കാണാൻ വഴിയരികിൽ സ്‌ത്രീകളടക്കം വലിയ ജനാവലി ആണ് ഉണ്ടായിരുന്നത്. ഇവർ കുട്ടികൾക്ക് പായസവും മധുരപലഹാരവും നൽകി സ്വീകരിച്ചു. പന്ത്രണ്ട് ദിനങ്ങളിലായി പള്ളിയിൽ മൗലിദ് പാരായണവും ഉണ്ടാകും.

Last Updated : Nov 10, 2019, 8:17 PM IST

ABOUT THE AUTHOR

...view details