മലപ്പുറം: വഴിക്കടവ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് നിരോധിത ഉത്പന്നങ്ങള്‍ പിടികൂടി. 20 ലക്ഷം രൂപയുടെ 66,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പച്ചക്കറി ചാക്കുകളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വാഹനം ഓടിച്ച മണ്ണാർക്കാട് സ്വദേശി നൗഷാദലിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 22 ചാക്കുകളിലാക്കി ഒളിപ്പിച്ചാണ് പുകയില ഉത്‌പന്നങ്ങൾ കൊണ്ടുവന്നത്.
മലപ്പുറത്ത് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി
ഏകദേശം 20 ലക്ഷം രൂപ വില വരുന്ന 66,000 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്
മലപ്പുറത്ത് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി
മൈസൂരിൽ നിന്നാണ് പുകയില ഉത്‌പന്നങ്ങൾ കയറ്റിയതെന്നും കരിങ്കല്ലത്താണിയിലുള്ള ഫൈസൽ എന്നയാൾക്ക് വേണ്ടി കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. എക്സൈസ് ഇൻസ്പെക്‌ടർ കെ.ടി സജിമോൻ, പ്രിവന്‍റീവ് ഓഫീസർ ആർ.പി സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി. എസ്. സജയകുമാർ, വി.പി. പ്രമോദ്, സബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത്.