മലപ്പുറം: കൊവിഡ് കാലത്തും മോൻസി തളരില്ല. കാരണം ഭർത്താവ് ഷാജിക്കും വിദ്യാർഥികളായ മക്കൾക്കും വേണ്ടി മോൻസി മണ്ണിനോട് മല്ലടിക്കും. പതിനഞ്ച് വർഷമായി മണ്ണില്‍ മനസറിഞ്ഞ് ചാലിയാർ തോട്ടപ്പള്ളിയിലെ 42കാരിയായ മോൻസി അധ്വാനിക്കുകയാണ്. കാട്ടാനകളും കാട്ടുപന്നികളും വിഹരിക്കുന്ന പന്തീരായിരം വനമേഖലയോട് ചേർന്നുള്ള കുറുവൻ പുഴയുടെ തീരത്താണ് മോൻസിയുടെ കൃഷിയിടം. നേന്ത്രവാഴ, കപ്പ, കാച്ചില്‍, ചേമ്പ്, ചേന എന്നിവയെല്ലാം കൃഷിയിറക്കും. ദിവസവും രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5.30 വരെ മോൻസി കൃഷിയിടത്തിലുണ്ടാകും. ശാരീരിക അവശതകളെ തുടർന്ന് ഭർത്താവ് ഷാജിക്ക് കൃഷിയിടത്തിൽ സജീവമാകാൻ കഴിയാത്തതിനെ തുടർന്നാണ് മോൻസി മുഴുവൻ സമയ കർഷകയായി മാറിയത്. വന്യമൃഗ ശല്യത്തോടൊപ്പം ഇടക്കിടെയ്‌ക്കെത്തുന്ന കാറ്റും വ്യാപക കൃഷിനാശം വിതക്കാറുണ്ട്. കൃഷി നഷ്‌ടത്തിലാകുമ്പോൾ പതറാതെ അടുത്ത വർഷം കൂടുതൽ കൃഷി ചെയ്‌ത് നഷ്‌ടം മറികടക്കുകയാണ് മോന്‍സിയുടെ പതിവ്.
മണ്ണിനെ പൊന്നാക്കാൻ മന്ത്രിയുടെ ഉറപ്പാണ് മോൻസിയുടെ പ്രതീക്ഷ - may day
നേന്ത്രവാഴ, കപ്പ, കാച്ചില്‍, ചേമ്പ്, ചേന എന്നിവയെല്ലാം കൃഷിയിറക്കും. ദിവസവും രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5.30 വരെ മോൻസി കൃഷിയിടത്തിലുണ്ടാകും. ശാരീരിക അവശതകളെ തുടർന്ന് ഭർത്താവ് ഷാജിക്ക് കൃഷിയിടത്തിൽ സജീവമാകാൻ കഴിയാത്തതിനെ തുടർന്നാണ് മോൻസി മുഴുവൻ സമയ കർഷകയായി മാറിയത്.
![മണ്ണിനെ പൊന്നാക്കാൻ മന്ത്രിയുടെ ഉറപ്പാണ് മോൻസിയുടെ പ്രതീക്ഷ banana farmer moncy മലപ്പുറം ചാലിയാർ സ്വദേശി മോൻസി വാഴ കര്‍ഷക നേന്ത്രവാഴ കൃഷി ഇൻഷുറൻസ് ആനുകൂല്യം may day മെയ് ദിനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7013155-thumbnail-3x2-joy.jpg)
ഇൻഷുറൻസ് ആനുകൂല്യത്തിന് അപേക്ഷ നൽകി പണം പാസായിട്ട്, ഒരു വർഷമായിട്ടും ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലാത്തതിനെ തുടര്‍ന്ന് മോന്‍സി കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിനെ വിളിച്ച് കർഷകരുടെ പ്രയാസം അറിയിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളിൽ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പണം ഇപ്പോഴും എത്തിയിട്ടില്ലെന്ന് മോന്‍സി പറയുന്നു. മന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും മോൻസിക്ക് ഒട്ടും സമയം കളയാനില്ല. പുതിയ കൃഷിക്കായി നിലമൊരുക്കുന്ന തിരക്കിലാണ് മോന്‍സി. ബെംഗളൂരുവില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പഠിക്കുന്ന മകൻ സെബിനും പ്ലസ് ടു വിദ്യാർഥിയായ മകൾ സെലീനും തുടർ പഠനം നടത്താൻ വേണ്ടി മണ്ണിൽ വിയർപ്പ് ഒഴുക്കുകയാണ് ഈ കര്‍ഷക.