കേരളം

kerala

ETV Bharat / state

ബഹ്‌റൈനില്‍ നിന്നുള്ള വിമാനം ഇന്ന് കരിപ്പൂരെത്തും - district collector jafar malik

ബഹ്‌റൈനില്‍ നിന്നുള്ള എയർ ഇന്ത്യ വിമാനം രാത്രി 11.20നാണ് കരിപ്പൂർ എത്തുന്നത്. പത്ത് ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയും അടക്കം 184 യാത്രക്കാരാണ് തിരിച്ചെത്തുന്നത്.

ബഹ്റൈനില്‍ നിന്നുള്ള വിമാനം ഇന്ന് കരിപ്പൂരെത്തും  കരിപ്പൂർ വിമാനത്താവളം  ബഹ്റൈനില്‍ കരിപ്പൂർ വിമാനം  ജില്ല കലക്ടർ ജാഫർ മാലിക്  കൊവിഡ് ജാഗ്രത  കൊവിഡ് 19 വാർത്ത  covid 19 updates  karipur airport  district collector jafar malik  flight from bahrain to karipur
ബഹ്റൈനില്‍ നിന്നുള്ള വിമാനം ഇന്ന് കരിപ്പൂരെത്തും

By

Published : May 11, 2020, 8:30 AM IST

മലപ്പുറം: കൊവിഡ് ആശങ്കകൾക്കിടെ ഗൾഫില്‍ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാന ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ബഹ്‌റൈനില്‍ നിന്നുള്ള എയർ ഇന്ത്യ വിമാനം രാത്രി 11.20നാണ് കരിപ്പൂർ എത്തുന്നത്. പത്ത് ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയും അടക്കം 184 യാത്രക്കാരാണ് തിരിച്ചെത്തുന്നത്. പ്രവാസികളെ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

കൊവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്റോ ബ്രിഡ്‌ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിന് വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക.

പ്രകടമായ രോഗ ലക്ഷണങ്ങൾ ഉള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേക്ക് അയ്ക്കും. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്കാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും.

ABOUT THE AUTHOR

...view details