കേരളം

kerala

ETV Bharat / state

അറബിക് കാലിഗ്രഫിയിൽ വിസ്‌മയം തീർത്ത് ബി.എ വിദ്യാർഥിനി ഹനീന - ഹനീന

അറബിക് കാലിഗ്രാഫിയിൽ വിശുദ്ധ വചനങ്ങൾ വളരെ മനോഹരമായാണ് ഹനീന എഴുതിതീർക്കുന്നത്. കൂടാതെ തുണിയിൽ എംബ്രോയിഡറി ആർട്ടും ഒഴിഞ്ഞ കുപ്പികളിൽ മനോഹരമായ ബോട്ടിൽ ആർട്ടും ചെയ്യാൻ മിടുക്കിയാണ് ഹനീന.

Arabic calligraphy  Hanina  BA student  അറബിക് കാലിഗ്രഫി  ബി.എ വിദ്യാർഥിനി  ഹനീന  ബോട്ടിൽ ആർട്ട്
അറബിക് കാലിഗ്രഫിയിൽ വിസ്‌മയം തീർത്ത് ബി.എ വിദ്യാർഥിനി ഹനീന

By

Published : Sep 14, 2020, 1:25 PM IST

മലപ്പുറം:അറബിക് കാലിഗ്രഫിയിൽ വിസ്‌മയം തീർത്ത് മങ്കട കൂട്ടിൽ സ്വദേശിനി ഹനീന. അറബിക് കാലിഗ്രാഫിയിൽ വിശുദ്ധ വചനങ്ങൾ വളരെ മനോഹരമായാണ് ഹനീന എഴുതിതീർക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ "കുത്തിവര" എന്ന പേജിലൂടെയാണ് തൻ്റെ കലാസൃഷ്‌ടികൾ ഹനീന ആളുകളിലെത്തിക്കുന്നത്.

അറബിക് കാലിഗ്രഫിയിൽ വിസ്‌മയം തീർത്ത് ബി.എ വിദ്യാർഥിനി ഹനീന

ആദ്യം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ വരച്ചായിരുന്നു തുടക്കം. പിന്നീട് അറബിക് കാലിഗ്രാഫിയിൽ വിശുദ്ധ വചനങ്ങൾ മനോഹരമായി എഴുതുകയായിരുന്നു. കൂടാതെ തുണിയിൽ എംബ്രോയിഡറി ആർട്ടും ഒഴിഞ്ഞ കുപ്പികളിൽ മനോഹരമായ ബോട്ടിൽ ആർട്ടും ചെയ്യാൻ മിടുക്കിയാണ് ഹനീന. ആൻസൽ ആദംസിൻ്റെ പ്രശസ്‌തമായ വരികൾ “You don't take a photograph, you make it” എന്ന വാക്കുകൾ അന്വർഥമാക്കുംവിധം മനോഹര സൃഷ്‌ടികൾ ഇനിയും ഹനീനയിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂട്ടിൽ സ്വദേശികളായ ഇബ്രാഹിം- സീനത്ത് ദമ്പതികളുടെ മകളായ ഹനീന പുത്തനങ്ങാടി സെൻ്റ് മേരീസ് കോളജിൽ ബി.എ ഹിസ്റ്ററി മൂന്നാം വർഷ വിദ്യാർഥിനിയാണ്.

ABOUT THE AUTHOR

...view details