മലപ്പുറം: സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും കുടുംബത്തിനും ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്‌ണൻ. ബാംഗ്ലൂരിലെ മയക്കുമരുന്ന് കച്ചവടക്കാരൻ മുഹമ്മദ് അനൂപുമായി കോടിയേരിയുടെ ഇളയ മകൻ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നും ഗോപാലകൃഷ്‌ണൻ ആരോപിച്ചു. കോടിയേരിയുടെയും മകന്‍റെയും ഫോൺ കോളുകൾ വിശദമായ പരിശോധനക്ക് വിധേയമാക്കണം. സ്വർണക്കടത്ത് കേസ് പ്രതി റമീസുമായി ബിനീഷ് കോടിയേരിക്കുള്ള ബന്ധം സ്വപ്‌നയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിൽ സ്വാധീനം ചെലുത്താൻ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്‌ണനും കുടുംബത്തിനും ബന്ധമുണ്ടെന്ന് ബി. ഗോപാലകൃഷ്‌ണൻ - ബിനീഷ് കോടിയേരി
ബാംഗ്ലൂരിലെ മയക്കുമരുന്ന് കച്ചവടക്കാരൻ മുഹമ്മദ് അനൂപുമായി കോടിയേരിയുടെ ഇളയ മകൻ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ട്. കോടിയേരിയുടെയും മകന്‍റെയും ഫോൺ കോളുകൾ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്നും ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.
![സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്‌ണനും കുടുംബത്തിനും ബന്ധമുണ്ടെന്ന് ബി. ഗോപാലകൃഷ്ണൻ B. Gopalakrishnan ബി. ഗോപാലകൃഷ്ണൻ Kodiyeri Balakrishnan bineesh kodiyer bjp ബിജെപി ബിനീഷ് കോടിയേരി കോടിയോരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8652018-488-8652018-1599046568643.jpg)
സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്‌ണനും കുടുംബത്തിനും ബന്ധമുണ്ടെന്ന് ബി. ഗോപാലകൃഷ്ണൻ
സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്‌ണനും കുടുംബത്തിനും ബന്ധമുണ്ടെന്ന് ബി. ഗോപാലകൃഷ്‌ണൻ
തട്ടിപ്പിന്‍റെ പര്യായമായ കോടിയേരി കുടുംബം 'കോടിയേരി' എന്ന പേര് ഉപേക്ഷിക്കാൻ തയ്യാറാകണം. കോടിയേരി എന്ന പേര് ഉപയോഗിക്കുക വഴി ആ നാട്ടുകാരെയാണ് അദ്ദേഹം അപമാനിക്കുന്നത്. ശ്രീ നാരായണ ഗുരുവിനെ അപമാനിക്കുക എന്നുള്ളത് സി.പി.എമ്മിന്‍റെ ശൈലിയാണ്. ഇഎംഎസ് 'ബൂർഷ' എന്നും സി.പി.എം 'നാണു' എന്നും വിളിച്ചധിക്ഷേപിച്ചു. അവർ ചതയ ദിനം കരിദിനമായി ആചരിക്കുന്നു. ശ്രീ നാരായണ ഗുരുവിനോടുള്ള ഈ അവഹേളനം അപലപനീയമാണ്. സിപിഎമ്മിന് ശ്രീനാരായണീയരുടെ വോട്ട് മാത്രം മതി ഗുരുവിനെ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.