കേരളം

kerala

ETV Bharat / state

നാടുകാണി ചുരത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

ധാരാളം വിദേശ സഞ്ചാരികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരും കടന്നു പോകുന്ന ചുരത്തിൽ ആരോഗ്യ വകുപ്പിന്‍റെ കീഴിൽ 24 മണിക്കൂർ നിരീക്ഷണവും ബോധവത്ക്കരണവും നടത്തിവരികയാണ്.

നാടുകാണി ചുരം  ബോധവത്ക്കരണ പ്രവർത്തനങ്ങൾ  കൊവിഡ് 19  കൊറോണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ  ആരോഗ്യ വകുപ്പ്  മലപ്പുറം  മലപ്പുറം കൊറോണ  Awareness programme  Awareness programme nadukani churam  covid 19 kerala  malppuram
നാടുകാണി ചുരത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

By

Published : Mar 19, 2020, 6:07 AM IST

മലപ്പുറം: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി നാടുകാണി ചുരത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ആരോഗ്യ വകുപ്പും വഴിക്കടവ് ട്രോമ കെയറിലെ 6 വളണ്ടറിയർമാരും ചേർന്നാണ് ബോധവത്ക്കരണത്തിന് കഴിഞ്ഞ ദിവസം നേതൃത്വം നൽകിയത്.

നാടുകാണി ചുരത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

മുൻകരുതലിന്‍റെ ഭാഗമായി ചുരമിറങ്ങി വന്ന രണ്ട് ഫ്രാൻസ് സ്വദേശികളെയും ദമ്പതികളെയും മഞ്ചേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റിയെന്ന് അരുൺകുമാർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച മുതലാണ് അന്തർ സംസ്ഥാന പാതയായ കെഎൻജി റോഡിൽ ആരോഗ്യ വകുപ്പ് 24 മണിക്കൂർ നിരീക്ഷണവും ബോധവത്ക്കരണവും തുടങ്ങിയത്. ധാരാളം വിദേശ സഞ്ചാരികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരും കടന്നു പോകുന്ന ചുരം കൂടിയാണിത്.

ABOUT THE AUTHOR

...view details