കേരളം

kerala

ETV Bharat / state

മേളക്കൊഴുപ്പിൽ പുരസ്‌കാര സമർപ്പണം - award function in kuttippuram

ഗുരുപ്രണാമം പുരസ്‌കാരം കപ്പൂര്‍ അന്തിമഹാകാളന്‍ കാവ് ചന്ദ്രന്‍ വെളിച്ചപ്പാടിനും കൊമ്പ് കലാകാരന്‍ കോതച്ചിറ നാരായണന്‍ നായര്‍ ആശാനും നല്‍കി.

പുരസ്‌കാര സമർപണം

By

Published : Sep 8, 2019, 10:33 PM IST

Updated : Sep 8, 2019, 11:20 PM IST

മലപ്പുറം: സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്‍റെ ഗുരുപ്രണാമം പുരസ്‌കാരം കപ്പൂര്‍ അന്തിമഹാകാളന്‍ കാവ് ചന്ദ്രന്‍ വെളിച്ചപ്പാടിനും കൊമ്പ് കലാകാരന്‍ കോതച്ചിറ നാരായണന്‍ നായര്‍ ആശാനും സമർപ്പിച്ചു. കുറ്റിപ്പുറത്ത് നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു.

മേളക്കൊഴുപ്പിൽ പുരസ്‌കാര സമർപ്പണം

വാദ്യകലാരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്‍റെ മുന്നൂറിൽപരം വിദ്യാര്‍ഥികള്‍ അണിനിരന്ന വാദ്യമഞ്ജരി വാദ്യാവതരണം ചടങ്ങിന് മേളക്കൊഴുപ്പേകി. പദ്‌മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, കവി ആലംകോട് ലീലാകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Last Updated : Sep 8, 2019, 11:20 PM IST

ABOUT THE AUTHOR

...view details