മലപ്പുറം : ലോക്ക് ഡൗണിൽ കുടുങ്ങിയ ഓട്ടോറിക്ഷ ജീവനക്കാരെ സർവ്വീസ് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അങ്ങാടിപ്പുറത്ത് സത്യാഗ്രഹ സമരം നടത്തി. ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍റെ ആഭിമുഖ്യത്തിലായിരുന്നു സമരം. ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സമരം നടത്തിയത്.
സർവ്വീസ് നടത്താൻ അനുവദിക്കണം; അങ്ങാടിപ്പുറത്ത് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം - സത്യാഗ്രഹ സമരം
ഓട്ടോറിക്ഷകൾക്ക് സർവ്വീസ് നടത്താനുള്ള അനുവാദം ലോക്ക് ഡൗണിന് ശേഷം ഇതുവരെയും ലഭിച്ചിട്ടില്ല. മുഴുപട്ടിണിയിലായ തങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ സത്യാഗ്രഹ സമരം നടത്തി.
ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥനത്ത് കാർ ടാക്‌സികൾക്ക് നിബന്ധനകളോടെ സർവ്വീസ് നടത്താൻ അനുവാദം നൽകിയിരുന്നു. എന്നാൽ ഓട്ടോറിക്ഷകൾക്ക് സർവ്വീസ് നടത്താനുള്ള അനുവാദം ഇതുവരെയും ലഭിച്ചിട്ടില്ല. മുഴുപട്ടിണിയിലായ തങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു.
അങ്ങാടിപ്പുറത്തെ ഐ.എൻ.ടി.യു.സി മുൻ ജില്ലാ പ്രസിഡന്‍റ് എൻ.എ. കരീം സമരം ഓൺ ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. മുൻ ഡിസിസി വൈസ് പ്രസിഡന്‍റ് പി.രാധാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെഎസ് അനീഷ് എന്നിവർ അഭിവാദ്യമർപ്പിച്ചു.