ബിജെപി പ്രവര്‍ത്തകന്‍റെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു - മലപ്പുറം ലേറ്റസ്റ്റ്
മലപ്പുറം തിരൂരിലാണ് സംഭവം.
മലപ്പുറം: തിരൂരിൽ ബിജെപി പ്രവർത്തകന്‍റെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. തിരൂർ പുല്ലുരൽ സ്വദേശി അമ്പാടി വളപ്പിൽ രമേശന്‍റെ ഓട്ടോറിക്ഷയ്ക്കാണ് തീയിട്ടത്. രമേശൻ സ്ഥിരമായി ഓട്ടോറിക്ഷയിടുന്നത് സമീപത്തുള്ള വീട്ടിലാണ്. രാത്രി വീടിന് വെളിയില്‍ തീയാളുന്നത് കണ്ട വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. സാമുഹ്യ വിരുദ്ധരാണ് തീയിട്ടതെന്ന് സംശയമുണ്ട്.
രമേശന്‍റെ സ്വന്തം വീട്ടിലേക്ക് ഓട്ടോ കൊണ്ടുപോകാൻ വഴിയില്ലാത്തതിനാല്‍ തൊട്ടടുത്ത വീട്ടിലാണ് ഓട്ടോ ഇടുന്നത്. ഓട്ടോ കത്തുന്നത് കണ്ട വീട്ടുകാര്‍ ഉടനെ രമേശനെ വിവരം അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിക്കുകയും ചെയ്‌തു. പുലർച്ചെ തിരൂർ പൊലീസെത്തി മൊഴി രേഖപ്പെടുത്തി പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ബിജെപി അനുഭാവിയായ രമേശനെതിരെ മാസങ്ങൾക്കുമുമ്പും ആക്രമണ ശ്രമം ഉണ്ടായിരുന്നു.