മലപ്പുറം: ജില്ലയിൽ കൊവിഡ് പിടിമുറുക്കിയതോടെ ജനങ്ങൾ പുറത്തിറങ്ങുന്നില്ല. ഇതോടെ യാത്രക്കാരും കുറഞ്ഞു. ഈ സാഹചര്യത്തിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഓട്ടോ ഡ്രൈവർമാർ. ലോണെടുത്തും, വാടകക്കെടുത്തും ഓട്ടോകൾ ഓടിക്കുന്ന മിക്കവരും നിത്യ ചെലവ് പോലും ലഭിക്കാതെ വീർപ്പുമുട്ടുകയാണ്. പതിനായിരത്തിലധികം ഓട്ടോകളാണ് മലപ്പുറത്ത് മാത്രം സർവീസ് നടത്തുന്നത്. അഞ്ച് മാസത്തിലധികമായി ഓട്ടോകൾക്ക് ലോണടച്ചിട്ടെന്ന് ഇവർ പറയുന്നു. രാവിലെ മുതൽ വൈകുന്നേരംം വരെ ഓട്ടോ സ്റ്റാൻഡുകളിൽ യാത്രക്കാർക്കായി കാത്തിരിക്കുകയാണ് ഓരോ ഡ്രൈവർമാരും.
കൊവിഡ് ഭീതി, യാത്രക്കാരില്ല; ആശങ്കയിൽ ഓട്ടോ ഡ്രൈവർമാർ
ലോണെടുത്തും, വാടകക്കെടുത്തും ഓട്ടോകൾ ഓടിക്കുന്ന ഇവർ നിത്യ ചെലവ് പോലും ലഭിക്കാതെ വീർപ്പുമുട്ടുകയാണ്. അഞ്ച് മാസത്തിലധികമായി ഓട്ടോകൾക്ക് ലോണടച്ചിട്ടെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.
കൊവിഡ് ഭീതി, യാത്രക്കാരില്ല; ആശങ്കയിൽ ഓട്ടോ ഡ്രൈവർമാർ
ബ്രേക്ക്, ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, എന്നിവയടക്കം വർഷത്തിൽ 10,000 ലധികം രൂപ ഓട്ടോക്ക് ചെലവുണ്ട്. ഇതിന് സർക്കാരിൽ നിന്ന് സഹായം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ നിർദേശങ്ങൾ പ്രകാരം സാനിറ്റൈസർ അടക്കമുള്ള സംവിധാനങ്ങൾ വാഹനങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി ക്ഷേമനിധി അടക്കമുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെങ്കിലും ടാക്‌സ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ളവയിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ ഡ്രൈവർമാർ.
Last Updated : Sep 4, 2020, 10:53 PM IST