മലപ്പുറം: തിരൂർക്കാട് ജിംനേഷ്യത്തിൽ പട്ടിക്കാട് സ്വദേശികളായ അഫ്‌സൽ, സഹോദരൻ ഷെഫീഖ് എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറംഗസംഘത്തെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അസ്ബാഹ് എന്ന കുട്ടാപ്പു, മുഹമ്മദ് മുർഷിദ്, മുഹമ്മദ് ആദിൽ, ആലിക്കൽ ആസിഫ്, ആലിക്കൽ മുഹമ്മദ് നിസാർ, മുഹമ്മദ് ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.
ജിംനേഷ്യത്തിലെ കൊലപാതക ശ്രമം; ആറ് പ്രതികൾ അറസ്റ്റിൽ - Police
കഴിഞ്ഞ ഫെബ്രുവരി 2 നാണ് പ്രതികൾ മുൻ വൈരാഗ്യം വച്ച് വടിവാളു കൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും അടിച്ചും വെട്ടിയും സഹോദരങ്ങളെ മാരകമായി പരിക്കേൽപ്പിച്ചത്.
ജിംനേഷ്യത്തിലെ കൊലപാതക ശ്രമം; ആറ് പ്രതികൾ അറസ്റ്റിൽ
കഴിഞ്ഞ ഫെബ്രുവരി 2 നാണ് തിരൂർക്കാട് ജിമ്മിൽ യുവാവിനേയും സഹോദരനേയും പ്രതികൾ മുൻ വൈരാഗ്യം വച്ച് വടിവാളു കൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും അടിച്ചും വെട്ടിയും മാരകമായി പരിക്കേൽപ്പിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ബംഗളൂരുവിൽ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ ഗുണ്ടാ ആക്‌ട് പ്രകാരമുള്ള നടപടികൾ കൂടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എൻ പ്രജീഷ് അറിയിച്ചു.