മലപ്പുറം:വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്‌ചിമ ബംഗാള്‍ സ്വദേശി ഹബീബുള്ളയാണ് അറസ്റ്റിലായത്. ഇരിക്കാരിക്കര മഠത്തില്‍ വിജയലക്ഷ്‌മിയാണ് (61) ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ നവംബര്‍ 23നാണ് കേസിനാസ്‌പദമായ സംഭവം. കാര്‍ത്തല വടക്കുംമുറി ക്ഷേത്രത്തില്‍ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ട വിജയലക്ഷ്‌മിയെ കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കിയതിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വിജയലക്ഷ്‌മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.