കേരളം

kerala

ETV Bharat / state

മലപ്പുറത്ത് അസം സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചു - malappuram assam girl

സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

malappuram crime news  പെൺകുട്ടിക്ക് പീഡനം  അസം സ്വദേശിയായ പെൺകുട്ടിക്ക് പീഡനം  മലപ്പുറം ക്രൈം  പന്ത്രണ്ട് വയസുകാരിക്ക് പീഡനം  assam girl sexually abused
മലപ്പുറത്ത് അസം സ്വദേശിയായ പെൺകുട്ടിക്ക് പീഡനം

By

Published : Mar 9, 2020, 7:56 PM IST

Updated : Mar 10, 2020, 7:54 AM IST

മലപ്പുറം: കോട്ടക്കൽ എടരിക്കോട് അസം സ്വദേശിയായ 12 വയസുകാരിക്ക് പീഡനം. അസം സ്വദേശികളായ സ്ത്രീയും പുരുഷനും പെൺകുട്ടിയെ കേരളത്തിലെത്തിക്കുകയും പിന്നീട് നിരവധിയാളുകൾക്ക് കാഴ്‌ചവയ്ക്കുകയുമായിരുന്നു. ഇരുവരും പെൺകുട്ടിയുടെ ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം. ലൈംഗിക ചൂഷണത്തിന് വേണ്ടി മാത്രമായി പെൺകുട്ടിയെ അസമിൽ നിന്നെത്തിക്കുകയായിരുന്നുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയർമാൻ ഷാജേഷ് ഭാസ്‌കർ പറഞ്ഞു.

മലപ്പുറത്ത് അസം സ്വദേശിയായ പെൺകുട്ടിക്ക് പീഡനം

ക്വാര്‍ട്ടേഴ്‌സില്‍ നിരവധി പേർ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ അന്വേഷണം നടത്തുകയായിരുന്നു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച സ്‌ത്രീയെയും പുരുഷനെയും പൊലീസ് കസ്റ്റഡിലെടുക്കും.

Last Updated : Mar 10, 2020, 7:54 AM IST

ABOUT THE AUTHOR

...view details