മലപ്പുറം :പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. അദ്ദേഹത്തിന്‍റെ മരണം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്‌ടമാണ്. മുസ്ലിം ലീഗിന് മാത്രമല്ല, മതേതര കേരളത്തിനും വലിയ നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.
ലാളിത്യംകൊണ്ടും സൗമ്യതകൊണ്ടും ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. തനിക്ക് നല്ലൊരു സുഹൃത്തുകൂടിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്നും ആര്യാടൻ മുഹമ്മദ് അനുസ്‌മരിച്ചു. അതേസമയം, ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി.