കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് ആര്യാടന്‍ മുഹമ്മദ് - നിയമസഭാ തെരഞ്ഞെടുപ്പ് 2021

75നും 80നും ഇടയില്‍ സീറ്റുകള്‍ നേടി സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുമെന്ന് ആര്യാടന്‍ മുഹമ്മദ്.

Aryadan Muhammad  യുഡിഎഫ് തരംഗം  ആര്യാടന്‍ മുഹമ്മദ്  നിയമസഭാ തെരഞ്ഞെടുപ്പ് 2021  നിലമ്പൂര്‍ മണ്ഡലം
സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്

By

Published : Apr 6, 2021, 7:51 PM IST

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലമ്പൂര്‍ വീട്ടിക്കുത്ത് ജി യു പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75നും 80നും ഇടയില്‍ സീറ്റുകള്‍ നേടി സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

നിലമ്പൂര്‍ മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് വിജയിക്കും. ഭാര്യ മറിയുമ്മ, മരുമകള്‍ മുംതാസ് എന്നിവര്‍ക്കൊപ്പമാണ് ആര്യാടന്‍ വോട്ടുചെയ്യാനെത്തിയത്.

ABOUT THE AUTHOR

...view details