കേരളം

kerala

ETV Bharat / state

കോണ്‍ഗ്രസിന്‍റെ നയം പ്രഖ്യാപിക്കേണ്ടത് യുഡിഎഫ്‌ കണ്‍വീനറല്ലെന്ന് ആര്യാടന്‍ മുഹമ്മദ് - mm hassan

വെൽഫെയർ പാർട്ടിയുമായി സഖ്യമുള്ളത് എൽഡിഎഫിനാണെന്നും ആര്യാടന്‍ മുഹമ്മദ്

കോണ്‍ഗ്രസിന് വെൽഫെയർ പാർട്ടിയുമായി ബന്ധം  യുഡിഎഫ്‌ കണ്‍വീനര്‍  മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്.  aryadan muhammad  mm hassan  welfare party
കോണ്‍ഗ്രസിന്‍റെ നയം പ്രഖ്യാപിക്കേണ്ടത് യുഡിഎഫ്‌ കണ്‍വീനറല്ലെന്ന് ആര്യാടന്‍ മുഹമ്മദ്

By

Published : Dec 12, 2020, 7:49 PM IST

മലപ്പുറം:കോണ്‍ഗ്രസിന്‍റെ നയം പ്രഖ്യാപിക്കേണ്ടത് യുഡിഎഫ് കണ്‍വീനറല്ലെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് സഖ്യമില്ലെന്ന് എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ മതേതര നിലപാടിൽ മാറ്റമില്ലെന്നും ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് താന്‍ ചോദിച്ചിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ നയം പ്രഖ്യാപിക്കേണ്ടത് യുഡിഎഫ്‌ കണ്‍വീനറല്ലെന്ന് ആര്യാടന്‍ മുഹമ്മദ്

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി നിലമ്പൂരില്‍ നിന്നും ജയിച്ചിട്ടുണ്ട്. യുഡിഎഫ്‌ മാത്രമല്ല സിപിഎം-ബിജെപി പാർട്ടിക്കാരും തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഒരിക്കൽ പോലും ജമാഅത്തുകാർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർഗ്ഗീയ പാർട്ടികളോട് വോട്ട് ചോദിക്കില്ലെന്നും ആര്യാടൻ പറഞ്ഞു. മലപ്പുറം മക്കരപറമ്പിൽ ഉൾപ്പെടെ വെൽഫെയർ പാർട്ടിയുമായി സഖ്യം എൽഡിഎഫിനാണ്. മുൻപ് പിഡിപിയുമായി സഖ്യമുണ്ടാക്കിയതും എൽഡിഎഫാണ്. ഇക്കാര്യം മറക്കരുതെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.

ABOUT THE AUTHOR

...view details