കേരളം

kerala

ETV Bharat / state

ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് ആര്യാടന്‍ മുഹമ്മദ് - മലപ്പുറം വാർത്തകൾ

എക്‌സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും ഒട്ടുംതന്നെ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഈ റിസള്‍ട്ട് പ്രതീക്ഷിച്ചതിന് വിരുദ്ധമായാണ് സംഭവിചതെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായിട്ടുള്ളതെന്ന് ആര്യാടന്‍ മുഹമ്മദ്  ആര്യാടന്‍ മുഹമ്മദ്  മലപ്പുറം  മലപ്പുറം വാർത്തകൾ  ആര്യാടന്‍ മുഹമ്മദ് നേതാവ്
ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് ആര്യാടന്‍ മുഹമ്മദ്

By

Published : May 3, 2021, 4:40 AM IST

മലപ്പുറം: സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും ഒട്ടുംതന്നെ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഈ റിസള്‍ട്ട് പ്രതീക്ഷിച്ചതിന് വിരുദ്ധമായാണ് സംഭവിചതെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഇതിനു മുന്‍പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്നും തിരിച്ചു വരാനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കും. നിലമ്പൂരില്‍ 2794 വോട്ടിന്‍റെ വ്യത്യാസമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം പതിനായിരത്തിലധികം വോട്ടിന്‍റെ വ്യത്യാസമുണ്ടായിരുന്നു. കേരളത്തിലുടനീളം ഇത്രയുമധികം തരംഗം ഉണ്ടായിട്ടും അതുമായി താരതമ്യം ചെയ്യുമ്പോള്‍ നിലമ്പൂരിലെ പരാജയം ഒരു പരാജയമല്ല. എങ്കിലും എറ്റവും കൂടതല്‍ വോട്ട് നേടിയയാല്‍ വിജയിക്കുമെന്നതിനാല്‍ പരാജയം സമ്മതിക്കുന്നു.

ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് ആര്യാടന്‍ മുഹമ്മദ്

ഈ പരാജയത്തില്‍ നിന്നും വിജയത്തിലേക്ക് ഏറെ മുന്നോട്ടു പോകുവാന്‍ യു.ഡി.എഫിന് സാധിക്കും സ്ഥാനാര്‍ഥിയായിരുന്ന വി.വി. പ്രകാശ് നോടുള്ള ജനങ്ങളുടെ കൂറും വിശ്വാസവും ആണ് ഇവിടെ പ്രതിഫലിച്ചത്. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച് ഒന്നുകൂടെ ശ്രദ്ധചെലുത്തി പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പിടിച്ചെടുക്കുവാന്‍ സാധിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് മലപ്പുറത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details