കേരളം

kerala

ETV Bharat / state

KSEB | എം.എം മണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മന്ത്രി ആര്യാടൻ മുഹമ്മദ് - വൈദ്യുതി വകുപ്പിന്‍റെ ബാധ്യത

അഴിമതി ഉണ്ടായിരുന്നെങ്കില്‍ അത് മുന്‍ മന്ത്രി എം.എം മണിക്കാണ് ബാധകമാവുക. കഴിഞ്ഞ അഞ്ച് വര്‍ഷം മന്ത്രിയായിരുന്ന മണിക്ക് കരാറുകള്‍ റദ്ദാക്കാനും തനിക്കെതിരെ നടപടിയെടുക്കാനും കഴിയുമായിരുന്നെന്നും ആര്യാടന്‍ മുഹമ്മദ്.

MM Mani against Aryadan Mohammad  Aryadan Mohammad reply to MM Mani  KSEB Allegation against MM Mani  എം.എം മണിക്ക് മറുപടിയുമായി ആര്യാടൻ മുഹമ്മദ്  വൈദ്യുതി വകുപ്പിന്‍റെ ബാധ്യത  ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സ് ഓണ്‍ ഓപ്പറേഷന്‍ പദ്ധതി
KSEB | എം.എം മണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി: മുന്‍ മന്ത്രി ആര്യാടൻ മുഹമ്മദ്

By

Published : Feb 18, 2022, 10:39 PM IST

മലപ്പുറം:മുൻ മന്ത്രി എം.എം മണിയുടെ (MM Mani) ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. കരാർ നഷ്ടമാണെങ്കിൽ എന്തുകൊണ്ട് എം.എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ റദ്ദാക്കിയില്ലെന്ന് അദ്ദേഹം ചോദിച്ചു. മണിയുടെ മരുമകൻ ആരോപണ വിധേയനായപ്പോഴാണ് തന്റെ മകന്‍റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം പറഞ്ഞു.

KSEB | എം.എം മണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മന്ത്രി ആര്യാടൻ മുഹമ്മദ്

വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സ് ഓണ്‍ ഓപ്പറേഷന്‍ (DBFOO) എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു. 2012-13ല്‍ കെ.എസ്.ഇ.ബിയുടെ മുഴുവന്‍ വരുമാനത്തിന്‍റെ 102 ശതമാനം ചെലവിട്ടാണ് പുറമെ നിന്നും വൈദ്യുതി വാങ്ങിയിരുന്നത്.

ഇതില്‍ തന്നെ എന്‍.ടി.പി.സിയുടെ കായംകുളം പ്ലാന്റില്‍ നിന്നും റിലയന്‍സിന്‍റെ എറണാകുളത്തെ ബിഎസ്ഇഎസ് കമ്പനിയില്‍ നിന്നും ഗോയങ്കയുടെ കാസര്‍കോട്ടെ പ്ലാന്റില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് യൂണിറ്റിന് 9 രൂപ മുതല്‍ 11 രൂപവരെ ചെലവിട്ടിരുന്നു. എന്നിട്ടും തികയാതെ വന്ന സമയത്താണ് ഈ സ്‌കീമിന്‍റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ചെയ്യാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഏറ്റവും കൂടുതല്‍ തട്ടിപ്പ് വിഡി സതീശന്‍റെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ; കെഎസ്‌ഇബി വിവാദത്തില്‍ എംഎം മണിയുടെ മറുപടി

വൈദ്യുതി കൊണ്ടുവരാനുള്ള കോറിഡോര്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലെന്നായിരുന്നു കേന്ദ്രത്തിന്‍റെ വ്യവസ്ഥ. ഈ സന്ദര്‍ഭത്തില്‍ കരാര്‍ ഒപ്പുവെച്ചില്ലെങ്കില്‍ വൈദ്യുതി കൊണ്ടുവരാനുള്ള കോറിഡോര്‍ ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനം പോയ ശേഷം അഴിമതിയുണ്ടെന്ന് പറയുന്നത് അല്‍പ്പത്തരം

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 2 വര്‍ഷമായി കേരളത്തില്‍ വൈദ്യുതി ഉപഭോഗം കുറവാണ്. ഇപ്പോള്‍ എം.എം മണി ഈ കരാറിന്‍റെ പേരില്‍ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയാണ്. അഴിമതി ഉണ്ടായിരുന്നെങ്കില്‍ അത് മുന്‍ മന്ത്രി എം.എം മണിക്കാണ് ബാധകമാവുക. കഴിഞ്ഞ അഞ്ച് വര്‍ഷം മന്ത്രിയായിരുന്ന മണിക്ക് കരാറുകള്‍ റദ്ദാക്കാനും തനിക്കെതിരെ നടപടിയെടുക്കാനും കഴിയുമായിരുന്നു.

അതൊന്നും ചെയ്യാതെ കരാര്‍ നടപ്പാക്കി അഞ്ചു വര്‍ഷവും വൈദ്യുതി വാങ്ങിയ ശേഷം മന്ത്രിസ്ഥാനം പോയ ശേഷം അഴിമതിയുണ്ടെന്ന് പറയുന്നത് അല്‍പ്പത്തരമാണ്. ഹൈഡല്‍ ടൂറിസം പദ്ധതി 1999തിലാണ് ആരംഭിച്ചത്. പ്രതിവര്‍ഷം 3.6 കോടി രൂപയായിരുന്നു വരുമാനം. ഞാന്‍ മന്ത്രിയായിരുന്നകാലത്ത് അത് 13 കോടിയില്‍പരം രൂപയായി ഉയര്‍ത്തി. എല്ലാ പ്രവൃത്തികളും ടെന്‍ഡര്‍ വഴിയാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details