മലപ്പുറം:സംഘടന പിരിച്ചുവിട്ട ലീഗ് നടപടിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഹരിത. ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി ഒരു പ്രമുഖ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ പറയുന്നു.
21-ാം നൂറ്റാണ്ടിലും പുരുഷന്മാർ മുതലാളിയും സ്‌ത്രീകൾ തൊഴിലാളികളുമായാണ് തുടരുന്നത്. പാര്‍ട്ടികളുടെ പുനര്‍നിര്‍മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്‌ത്രീകളെ എന്നും കണ്ടിട്ടുള്ളത്. ഈ രീതി തുടരാനാവില്ലെന്ന് ഹരിത അധ്യക്ഷ ലേഖനത്തിൽ പറഞ്ഞു.
ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നിയുടെ ലേഖനം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാെണന്നും മുഫീദ കൂട്ടിച്ചേർത്തു.
തെറ്റിനെതിരെ വിരൽ ചൂണ്ടിയില്ലെങ്കിൽ കുറ്റബോധം ഉണ്ടാകും. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരും തങ്ങൾ അതിന് പ്രാപ്തരാണെന്നും ഹരിത അധ്യക്ഷ ലേഖനത്തിൽ വ്യക്തമാക്കി.
READ MORE:"ഹരിത" പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്‍ലിം ലീഗ് നേതൃത്വം