കേരളം

kerala

ETV Bharat / state

എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ - എംഡിഎംഎ

പ്രതിയിൽ നിന്ന് 0.42 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു

MDMA DRUGS  MALAPPURAM  ARREST  പൊലീസ്  എംഡിഎംഎ  POLICE
എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

By

Published : Apr 11, 2021, 5:41 PM IST

മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മുണ്ടേങ്ങര സ്വദേശി പൈക്കാട്ടുപറമ്പൻ ജംഷീറിനെയാണ് അമരമ്പലം സൗത്തിൽ വെച്ച് ശനിയാഴ്ച്ച രാത്രിയില്‍ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും ഗ്രാമിന് 3000 രൂപ മുതൽ 5000 രൂപ വരെ വില വരുന്ന 0.42 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ABOUT THE AUTHOR

...view details