മലപ്പുറം: വണ്ടൂർ കൂരാട് മാടത്തെ ഹരിജൻ ശ്മശാനത്തില്‍ സൂക്ഷിച്ചിരുന്ന 150 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും എക്സൈസ് പിടികൂടി. ചാരായ നിർമാണത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും പാത്രങ്ങളും എക്സൈസ് ഇന്‍റലിജലൻസ് വിഭാഗം കണ്ടെടുത്തു.
മലപ്പുറം വണ്ടൂരില്‍ ചാരായം പിടികൂടി - malappuram news
150 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവുമാണ് എക്സൈസ് ഇന്‍റലിജലൻസ് വിഭാഗം പിടികൂടിയത്
വണ്ടൂർ കൂരാട് മാടത്ത് ചാരായം പിടികൂടി
രഹസ്യവിവരത്തെ തുടർന്ന് കൂരാട് മാടത്ത് നടത്തിയ പരിശോധനയിലാണ് ചാരായവും ചാരായ നിർമാണ സാധനങ്ങളും പിടിച്ചെടുത്തത്. ഈ മേഖലയിൽ വലിയ രീതിയിൽ ചാരായ നിർമാണം നടക്കുന്നുണ്ടെന്ന് ഇന്‍റലിജലൻസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് കൂരാട് ഭാഗങ്ങളിൽ എക്സൈസ് വിഭാഗം കൂടുതൽ പരിശോധന നടത്തുമെന്ന് എക്സൈസ് ഇന്‍റലിജൻസ് വിഭാഗം അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.