മലപ്പുറം : പൊതു ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതില്‍ മികവ് തെളിയിച്ച അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ. 1969 മുതലുള്ള ഏതൊരു രേഖയും മൂന്ന് മിനിട്ട് കൊണ്ട് കണ്ടെത്താൻ കഴിയുന്ന രൂപത്തിലാണ് സ്റ്റോർ മുറി സജ്ജീകരിച്ചത്. ഓരോ ഉദ്യോഗസ്ഥർക്കും പ്രത്യേക കാബിൻ അടക്കം വലിയ മാറ്റമാണ് സർട്ടിഫിക്കേഷന് വേണ്ടി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഐ.എസ്.ഒ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഹാളിൽ നടന്ന പരിപാടിയിൽ നവീകരിച്ച കോൺഫറൻസ് ഹാളിന്‍റെ ഉദ്ഘാടനവും നിർവഹിച്ചു. ഫോട്ടോ സ്റ്റാറ്റും ഇന്‍റർനെറ്റ് സൗകര്യവും പൊതു ജനങ്ങൾക്കായി കുറഞ്ഞ നിരക്കിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഇനി ഐ.എസ്.ഒ നിറവിൽ - അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
ചടങ്ങിൽ പൗരാവകാശ രേഖയുടെ പ്രകാശനവും 2019 കേരളോൽസവത്തിൽ വിജയികളായ പഞ്ചായത്തുകൾക്കുള്ള ട്രോഫിയും വനിതാ തൊഴിൽ പരിശീലന കേന്ദ്രവും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പൗരാവകാശ രേഖയുടെ പ്രകാശനവും 2019 കേരളോൽസവത്തിൽ വിജയികളായ പഞ്ചായത്തുകൾക്കുള്ള ട്രോഫിയും വനിതാ തൊഴിൽ പരിശീലന കേന്ദ്രവും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. ഏറനാട് എംഎൽഎ പി കെ ബഷീർ അധ്യക്ഷത വഹിച്ചു. ഷീ ടോയ്‌ലറ്റ് , ഫീഡിങ്ങ് റൂം, ഭിന്നശേഷി സൗഹ്യദ ടോയ്‌ലറ്റ്. സോളാർ എനർജി , ബ്ലോക്ക് ഇൻഫർമേഷൻ സെന്‍ററും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലഷ്മി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ രമ, പാലത്തിങ്ങൽ ബാപ്പു, കെപി സഈദ്, റൈഹാന ബേബി തുടങ്ങിയവർ പങ്കെടുത്തു.