മലപ്പുറം: കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐയ്ക്ക് കുത്തേറ്റു. അരീക്കോട് എസ്ഐ നൗഷാദിനാണ് കത്തി കൊണ്ട് കുത്തേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അരീക്കോട് എസ്ഐയ്ക്ക് കുത്തേറ്റു - എസ്ഐയ്ക്ക് കുത്തേറ്റു
കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അരീക്കോട്
അരീക്കോട് വിളയിൽ ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എത്തിയതായിരുന്നു എസ്ഐയും സംഘവും. മഫ്ത്തിയിലെത്തിയ പൊലീസ് സംഘം പ്രതി വിളയിൽ സമദിനെ പിടികൂടി കൈയിൽ വിലങ്ങ് അണിയിക്കുന്നതിനിടെയാണ് എസ്ഐക്ക് കുത്തേറ്റത്. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Last Updated : Jul 11, 2019, 3:37 PM IST