കളഞ്ഞു കിട്ടിയ സ്വര്‍ണ മാല തിരിച്ചേല്‍പ്പിച്ച് വീട്ടമ്മ - മലപ്പുറം
ഒന്നര പവനോളം വരുന്ന സ്വര്‍ണമാലയാണ് തിരിച്ചേല്‍പ്പിച്ചത്
![കളഞ്ഞു കിട്ടിയ സ്വര്‍ണ മാല തിരിച്ചേല്‍പ്പിച്ച് വീട്ടമ്മ malappuram areekode police returns lost gold chain to owner malappuram local news കളഞ്ഞു കിട്ടിയ സ്വര്‍ണ മാല തിരിച്ചേല്‍പ്പിച്ച് അരീക്കോട് പൊലീസ് മലപ്പുറം മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10525728-317-10525728-1612616721732.jpg)
മലപ്പുറം: കളഞ്ഞ് കിട്ടിയ ഒന്നര പവനോളം തൂക്കം വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ചുനൽകി വീട്ടമ്മ. വാട്‌സ് അപ്പ് ഗ്രൂപ്പുകളിലും മറ്റും വിവരം നല്‍കിയതിന്‍റെ ഫലമായി ഉടമ നവാസ് തേഞ്ചേരി സ്റ്റേഷനിൽ വന്ന് സ്വർണം ഏറ്റുവാങ്ങുകയായിരുന്നു. അരീക്കോട് ടൗണിൽ ജോളി ഹോട്ടലിന് സമീപത്ത് നിന്നും സുഹ്‌ന പൂവത്തിക്കൽ എന്ന സ്ത്രീക്കാണ് സ്വര്‍ണമാല കളഞ്ഞ് കിട്ടിയത്. ഇവര്‍ മാല എംപിബി ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള അരീക്കോട് സ്റ്റേഷൻ സിപിഒ ഷിബുവിനെ ഏൽപ്പിക്കുകയും മാല സ്റ്റേഷൻ ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യുകയായിരുന്നു. സബ് ഇന്‍സ്‌പെക്‌ടര്‍ മുഹമ്മദ് അബ്‌ദുല്‍ നാസറാണ് സ്വര്‍ണം കൈമാറിയത്.