മലപ്പുറം:പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഏഴ് പേരെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്‌തു. മണൽക്കടത്ത് കേസുകളിലും റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതികളാണ് ഏഴ് പേരും. മുനീർ, തെഞ്ചേരി കാട്ടുമുണ്ട നിസാർ, ചേമ്പ്രമ്മൽ ഇല്ല്യാസ്, വലിയകണ്ടതിൽ
അബ്ദുൽ സലാം തുടങ്ങിയവരാണ് പിടിയിലായത്.
പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഏഴ് പേര്‍ അരീക്കോട് പൊലീസ് പിടിയില്‍ - defendants arrested by police news
അരീക്കോട് പൊലീസ് ഇൻസ്പെക്‌ടർ എ ഉമേഷിന്‍റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു
അരീക്കോട് പൊലീസ്
അരീക്കോട് പൊലീസ് ഇൻസ്പെക്‌ടർ എ ഉമേഷിന്‍റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. സബ് ഇൻസ്‌പെക്‌ടർ ടി മുഹമ്മദ് ബഷീർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു എടി, സജീർ സിപി, ബിനോസ് പികെ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. മണല്‍കടത്ത് കേസില്‍ ഉള്‍പ്പെടെ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് നീക്കം.
Last Updated : Feb 21, 2021, 9:15 AM IST