കേരളം

kerala

കൊവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരും

By

Published : May 10, 2021, 1:45 AM IST

കണ്ടെയ്ന്‍മെന്‍റ്  സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കും

containment zone  covid  കൊവിഡ് വ്യാപനം  കണ്ടെയ്ന്‍മെന്‍റ് സോണ്‍  ആക്ടീവ് കേസുകള്‍  covid
കൊവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരും

മലപ്പുറം: ജില്ലയില്‍ കൊവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളുമാണ് പൂര്‍ണമായും കണ്ടെയ്ന്‍മെന്‍റ് സോണായി തുടരുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കുറവും 300ലധികം ആക്ടീവ് കേസുകളുമുള്ള പഞ്ചായത്തുകള്‍ക്കും ഇത് ബാധകമാണ്.

പൂര്‍ണമായും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍

ആതവനാട്, കാലടി, കോട്ടക്കല്‍, പാണ്ടിക്കാട്, പൊന്മള, തൃപ്രങ്ങോട്, തിരൂരങ്ങാടി, അബ്ദുറഹ്മാന്‍ നഗര്‍, അങ്ങാടിപ്പുറം, ചീക്കോട്, ചേലേമ്പ്ര, എടപ്പാള്‍, എടരിക്കോട്, എടവണ്ണ, ഇരിമ്പിളിയം, കാളികാവ്, കണ്ണമംഗലം, കരുവാരക്കുണ്ട്, കോഡൂര്‍, കുറ്റിപ്പുറം, മങ്കട, മാറാക്കര, മാറഞ്ചേരി, മൂന്നിയൂര്‍, മൊറയൂര്‍, പള്ളിക്കല്‍, പരപ്പനങ്ങാടി, പറപ്പൂര്‍, പെരുവള്ളൂര്‍, പൂക്കോട്ടൂര്‍, പൊരൂര്‍, പുളിക്കല്‍, പുറത്തൂര്‍, തവനൂര്‍, തേഞ്ഞിപ്പലം, വളവന്നൂര്‍, വള്ളിക്കുന്ന്, വട്ടംകുളം, വാഴക്കാട്, വാഴയൂര്‍, വേങ്ങര, വണ്ടൂര്‍ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് പൂര്‍ണമായും കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്.

read more: പുതുക്കിയ കൊവിഡ് ചികിത്സ മാനദണ്ഡങ്ങൾ പുറത്തിറക്കി

കല്‍പ്പകഞ്ചേരി, കീഴുപറമ്പ്, മംഗലം, മുതുവല്ലൂര്‍, വെളിയങ്കോട്, വെട്ടം, അരീക്കോട്, ചാലിയാര്‍, ചെറുകാവ്, ചോക്കാട്, എടക്കര, എടയൂര്‍, കാവനൂര്‍, കൊണ്ടോട്ടി, കൂട്ടിലങ്ങാടി, മലപ്പുറം, മമ്പാട്, മഞ്ചേരി, മൂര്‍ക്കനാട്, നന്നമ്പ്ര, നിലമ്പൂര്‍, ഊരകം, ഒതുക്കുങ്ങല്‍, പെരിന്തല്‍മണ്ണ, പെരുമണ്ണക്ലാരി, പൊന്നാനി, പോത്തുകല്ല്, പുഴക്കാട്ടിരി, തിരൂര്‍, താനൂര്‍, തിരുവാലി, തിരുന്നാവായ, തൃക്കലങ്ങോട്, ഊര്‍ങ്ങാട്ടിരി, വളാഞ്ചേരി, വഴിക്കടവ് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ രോഗ വ്യാപനം കൂടുതലുള്ള വാര്‍ഡുകള്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള പ്രാദേശിക സമിതി കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200ല്‍ കുറവ് കൊവിഡ് രോഗികളുമുള്ള പ്രദേശങ്ങളും വാര്‍ഡ് തലത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആണ്. 500ല്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ളതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ താഴെയും മറിച്ചുമായ നഗരസഭകളും ഡിവിഷന്‍ തലത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടും. കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കും.

ABOUT THE AUTHOR

...view details