മലപ്പുറം: റോഡപകടങ്ങള്‍ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അപകടരഹിത മലപ്പുറം പദ്ധതിക്ക് തുടക്കമായി . പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്‌ടർ കെ ഗോപാലകൃഷണൻ നിർവഹിച്ചു. ആലത്തൂർപടിയിൽ നടന്ന ചടങ്ങിൽ ഡ്രൈവർമാർക്ക് ലഘുഭക്ഷണം നൽകിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ ഭരണകൂടം, പൊലീസ്, മോട്ടോർ വാഹന വകുപ്പ് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി, ജില്ലാ ട്രോമാകെയർ എന്നിവ സംയുക്തമായി 2020 ഡിസംബര്‍ 31 മുതൽ 2021ഡിസംബർ 31 വരെയുള്ള കാലഘട്ടത്തില്‍ ജില്ലയില്‍ റോഡപകടങ്ങളും അത്യാഹിതങ്ങളും കുറക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണിത്.
അപകടരഹിത മലപ്പുറം പദ്ധതിക്ക് തുടക്കം - മലപ്പുറം
ആലത്തൂർപടിയിലാണ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്‌ടർ കെ ഗോപാലകൃഷണൻ നിർവഹിച്ചത്.
![അപകടരഹിത മലപ്പുറം പദ്ധതിക്ക് തുടക്കം apakadarahitha malappuram malappuram alathurpadi malappuram local news അപകടരഹിത മലപ്പുറം പദ്ധതിക്ക് തുടക്കം മലപ്പുറം മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10078740-thumbnail-3x2-malapuram.jpg)
മറ്റ് ജില്ലകളിൽ നിന്നു വിഭിന്നമായി മലപ്പുറം ജില്ലയിൽ റോഡ് അപകടമരണ നിരക്ക് കൂടുതലാണ്. കൃത്യമായ ആസൂത്രണത്തോടെ വിവിധ വകുപ്പുകളോടൊപ്പം യജ്ഞത്തിൻ പങ്ക് ചേരാൻ താല്‍പര്യം ഉള്ള സംഘടനകൾ, വ്യക്തികൾ എന്നിവരെ ഉൾപെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ജില്ലയിലെ 34 പൊലീസ് സ്റ്റേഷന് കീഴിലും പ്രവർത്തിക്കുന്ന ട്രോമാ കെയർ യൂണിറ്റുകൾ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ വിവിധ യൂണിറ്റുകളും പദ്ധതിക്ക് നേതൃത്വം നൽകും.
ജില്ലയിൽ ചങ്ങരംകുളം, പൊന്നാനി, വട്ടപ്പാറ, കക്കാട്, യൂണിവേഴസിറ്റി, തിരൂർ, പൊന്നാനി, അഴിഞ്ഞിലം, കൊണ്ടോട്ടി, പെരിന്തൽമണ്ണ, പാണ്ടിക്കാട്, എടവണ്ണ, നിലമ്പൂർ, വഴിക്കടവ് എന്നിവിടങ്ങളിൽ അപകടരഹിത പുതുവത്സര പരിപാടി നടന്നു. ആലത്തൂര്‍ പാടിയില്‍ രാത്രി നടന്ന പരിപാടിയില്‍ കലക്‌ടര്‍ കെ ഗോപാലകൃഷണൻ, മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, ഐഎംഎ ജില്ലാ ചെയര്‍മാന്‍ ഡോ നിലാർ മുഹമ്മദ്, ഐഎംഎ മലപ്പുറം യൂണിറ്റ് പ്രസിഡന്‍റ് ഡോ അശോക വത്സല, ട്രോമാകെയർ ജില്ലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഓരോ മാസത്തിലും നടപ്പാക്കുന്ന പദ്ധതികള്‍ കലക്‌ടറുടെ അധ്യക്ഷതയിൽ വിശകലനം നടത്തി പോരായ്‌മകള്‍ പരിഹരിക്കും.