കേരളം

kerala

ETV Bharat / state

കേരളം ഭരിക്കുന്നത് പിൻവാതിൽ നിയമനങ്ങളിൽ റെക്കോഡ് സൃഷ്ടിച്ച സർക്കാരെന്ന് എ.പി. അനിൽകുമാർ - യു ഡി എഫ്

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഭരിക്കുന്നത് പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ച സർക്കാർ: എ.പി.അനിൽകുമാർ എം.എൽ.എ.  ap anilkumar against kerala government  യൂത്ത് കോൺഗ്രസ്  മലപ്പുറം  മലപ്പുറം വാർത്തകൾ  യു ഡി എഫ്  എൽ ഡി എഫ്
കേരളം ഭരിക്കുന്നത് പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ച സർക്കാരെന്ന് എ.പി.അനിൽകുമാർ

By

Published : Jan 29, 2021, 10:44 PM IST

Updated : Jan 29, 2021, 10:50 PM IST

മലപ്പുറം: കേരളം ഭരിക്കുന്നത് പിൻവാതിൽ നിയമനങ്ങളിൽ റെക്കോഡ് സൃഷ്ടിച്ച സർക്കാരെന്ന് എ.പി.അനിൽകുമാർ എം.എൽ.എ. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊണും ഉറക്കവുമൊഴിച്ച് കഷ്ടപ്പെട്ട് പഠിക്കുന്ന ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴെല്ലാം സർവ്വകലാശാലകളെ പാർട്ടിയുടെ പോഷക സംഘടനയാക്കി മാറ്റുന്നു. പി എസ് സി യെ നോക്കുകുത്തിയാക്കി, മെറിറ്റും, സംവരണവും അട്ടിമറിച്ച് പാർട്ടി ഗുണ്ടകളെയും നേതാക്കൻമാരുടെ ബന്ധുക്കളെയും, പിൻവാതിൽ വഴി തിരുകി കയറ്റാൻ ശ്രമിക്കുന്നു. ഇതിനെതിരെ വരും നാളുകളിൽ ശക്തമായ ജനകീയ ബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും അതിന്‍റെ മുൻനിരയിൽ കോൺഗ്രസും യു ഡി എഫും ഉണ്ടാവുമെന്ന് എ.പി. അനിൽകുമാർ പറഞ്ഞു.

കേരളം ഭരിക്കുന്നത് പിൻവാതിൽ നിയമനങ്ങളിൽ റെക്കോഡ് സൃഷ്ടിച്ച സർക്കാരെന്ന് എ.പി. അനിൽകുമാർ

യൂണിവേഴ്സിറ്റി ബസ് സ്‌റ്റോപ്പ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് പ്രധാന കവാടത്തിൽ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പൊലീസിനെ മറികടന്ന് പ്രവർത്തകർ ഭരണകാര്യാലയത്തിലേക്ക് തള്ളികയറി. സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ച മാർച്ചിൽ ഡി സി സി വൈസ് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷാജി പാച്ചേരി, സംസ്ഥാന ഭാരവാഹികളായ പി.കെ.നൗഫൽ ബാബു, എ.എം.രോഹിത്, യു.കെ.അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Last Updated : Jan 29, 2021, 10:50 PM IST

ABOUT THE AUTHOR

...view details