മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കൊള്ളക്കാരുടെ പടത്തലവന്‍ വിളിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്‌ദുള്ളക്കുട്ടി. ബിജെപി വണ്ടൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. എകെജിയെ പണ്ട് പാവപ്പെട്ടവരുടെ പടത്തലവന്‍ എന്നാണ് വിളിച്ചിരുന്നതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൊള്ളക്കാരുടെ തലവൻ എന്നാണ് ഇപ്പോൾ വിളിക്കുന്നതെന്ന് അബ്‌ദുള്ളക്കുട്ടി പറഞ്ഞു. പിണറായി വിജയന്‍റെ ഭരണത്തിൽ കേരളത്തിൽ കല്ലു മഴയാണെന്നും എ പി അബ്ദുള്ളക്കുട്ടി കൂട്ടിചേർത്തു.
പിണറായി വിജയൻ കൊള്ളക്കാരുടെ പടത്തലവനെന്ന് എ പി അബ്‌ദുള്ളക്കുട്ടി - pinarayi vijayan
ബിജെപി വണ്ടൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം
പിണറായി വിജയൻ കൊള്ളക്കാരുടെ പട തലവൻ: എ പി അബ്ദുള്ളക്കുട്ടി
പിണറായി വിജയൻ കൊള്ളക്കാരുടെ പടത്തലവനെന്ന് എ പി അബ്‌ദുള്ളക്കുട്ടി
ബിജെപി മുസ്ലീം വിരുദ്ധ പാർട്ടിയാണെന്നുള്ള കോൺഗ്രസിന്‍റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും വാദം പൊളിഞ്ഞു കഴിഞ്ഞു. വണ്ടൂരിൽ നിന്നുമുൾപ്പെടെ 60ലേറെ സ്ഥാനാർഥികളാണ് മുസ്ലീം സമുദായത്തിൽ നിന്നും ബിജെപി സ്ഥാനാർഥികളായി മത്സരിക്കുന്നത്. മലപ്പുറത്ത് മുസ്ലീം സമുദായത്തിൽ നിന്നും മറ്റ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നും പ്രവർത്തകർ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ ജനക്ഷേമ ഭരണമാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചതെന്നും എ പി അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കി.
Last Updated : Nov 23, 2020, 7:23 PM IST